Monday, September 26, 2005

നിങ്ങൾക്കറിയാമൊ അവളെ

എന്റെ കാതിൽ എന്നുമെന്നും കാറ്റുവന്നു പറഞ്ഞിടും
“ഇഷ്ടമാണ് മറ്റൊരാൾക്ക് നിന്നെ ഏറെ ഇഷ്ടമാ“
കാറ്റേ പറയൂ അവളുടെപേരെന്ത്? അവളുടെ നാടേത്? അവളുടെപേരെന്താണ്,അവളുടെ നാടേതാണ്?ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല് ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല്.
കാണാമറയത്തിരിക്കും പെണ്ണ് ഒരു മൊഞ്ഞ്ജത്തിയാണോ കാറ്റേ
കരിമിഴിയൊ കലമാൻ മിഴിയോ തത്തമ്മച്ചുണ്ടോ തേന്മൊഴിയൊ?
ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല് ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല്.
കാറ്റേ അവളേ കണ്ടൂപറയേണം
“കൂട്ടുകൂടാനും തത്തിക്കളിക്കാനും കൊഞ്ജിക്കളിക്കാനും കൊതിയുണ്ടെന്ന്“

ബാക്കിയൊക്കെ മറുപടി കിട്ടിയിട്ട്.

Tuesday, September 20, 2005

ഒരു ആക്സിഡെന്റെ(ഒരു അപകടം)

ഇന്ന് വൈകുന്നേരം കൂട്ടുകാരന്റെ വീട്ടിൽ വരെ പോയി.ലൈബ്രറിയിൽ നിന്ന് Compiler Desingingറ്റെ ഒരു ബുക്ക് എടുത്തുകൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞിരുന്നു.തിരിച്ചുവന്നപ്പോൽ രാത്രിയായി.കുറ്റാകൂരിരുട്ട്.എന്റെ Ferrariക്കാണെങ്കിൽ ഡൈനാമോ പോയിട്ട് ഒരു റിഫ്ലക്ടർ പോലുമില്ല.റോഡിന്റെ കാര്യം പറയാനുണ്ടോ,കേർളത്തിലെ റോഡുകളെക്കുറിച്ച് എല്ലാവർക്കും അറിയാവിന്നതല്ലേ. കുഴി,മല,കൂളം,പോരാത്തതിൻ റോഡുനന്നാക്കത്തതിൽ പ്രതിഷേദിച്ച് നാട്ടുകാർ വയ്ക്കുന്ന വാഴ,കപ്പ, തുട്ങ്ങിയവയുടെ തോട്ടങ്ങളും.സ്റ്റ്ടീറ്റ് ലൈറ്റ് പോയിട്ട് വീടുകളൈൽ പോലും വെളിച്ചമില്ല,കാരണം കറന്റില്ല. എന്റെ ഫെറാറിക്ക് 60മുതലാൺ വേഗത തുടങ്ങുന്നതുതന്നെ.വേഗം വീട്ടിലെത്തണം.ഒന്നും നോക്കിയില്ല, പറപ്പിച്ചുവിട്ടു. വണ്ടിയ്യുടെ ചില ഭാഗങ്ങൽ ഇളകി റോഡിൽ വീഴുന്ന ഒച്ച കേൽക്കാം.പക്ഷേ അതൊന്നും നോക്കാൻ സമയവുമില്ല നോക്കിയാലോട്ടു കാണുകയുമില്ല.ഒരു നല്ല വളവുതിരിഞ്ഞു,ഡ്ടോ. സൈക്കിൽ ഒരു ജീപ്പിൽ ചെന്നിടിച്ചു.എന്റെമ്മോ അതൊരു പോലീസ് ജീപ്പാരുന്നു.ഞാനാകെ വിരണ്ടുപോയി.പേടിച്ച് സൈക്കിൽ അവിടെയിട്ടിട്ട് ഒറ്റയോട്ടം.പോലീസുകാർ വിടുമോ,അവരും പിറകേ.ഞാൻ ഓടി ഒരു കിണറ്റിൽ ചാടി.എന്റെ നിർഭാഗ്യത്തിൻ അതിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല.വെള്ളത്തിനു പകരം കുപ്പിച്ചില്ലുകളും മുള്ളുകളും മറ്റു വേസ്റ്റുകളൌമാരുന്നു. ഓർമ്മവരുമ്പോൽ ആശുപത്രിയിലാൻ.ചുറ്റും വീട്ടുകാരും പോലീസുകാരും.ഈ കാര്യങ്ങളൊക്കെ ഓർത്തപ്പോൽ പേടിയായി.അതുകാരണം പതുക്കെ സൈക്കിളുമുരുട്ടി പതുക്കെ വീട്ടിലേക്ക് നടന്നു.ഭാഗ്യം,അതുകാരണം ഇന്നെനിക്ക് ഇത് പോസ്റ്റ് ചെയ്യാൻ പറ്റി.

ഞാൻ ഇന്നലെ കുറച്ച് ഫൊട്ടോസ് ഫ്ലിക്കെറിൽ കയറ്റിയിട്ടുണ്ട്. ഈ ലിങ്കിൽ പോയാൽ കാണാം --> http://www.flickr.com/photos/arunvishnu

Wednesday, September 14, 2005

ഓണാശംസകൽ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൽ

http://www.arunmvishnu.siteburg.com/gree/hponam.htm

Tuesday, September 13, 2005

ഇന്നലെ

ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു.വെറും 2 കാര്യമാണീ‍ന്നലെ നടന്നത്. എന്നാലും നല്ലതാരുന്നു.1) രാവിലെ അമ്മ വിളിക്കുന്നു.ഇപ്പോൾ ആശാൻ വിളിച്ചിരുന്നു, 8.15ൻ driving classഉണ്ട്(തലേദിവസം രാത്രി2മണീ കഴിഞ്ഞു കിടന്നപ്പോൽ.ഒരു പുതിയ site wordpressഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിക്കുവാരുന്നുസംഭവം ശരിയായില്ല).എഴുന്നേറ്റു സുപ്രഭാതം നടത്തി 8.15നെ റോഡിലേക്ക് നടന്നു. എന്റെ 2മത്തെ ക്ലാസാൺ. വേറെ കുറച്ചുപേർക്ക് റ്റെസ്റ്റ് ഉണ്ടായിരുന്നു. അതിനാൽ അവിടെ വെറുത് വായുംനോക്കി ഉച്ചവരെ നിന്നു.12.30 ആയപ്പോൽ എല്ലാം കഴിഞ്ഞു. ഒരാൽ ഒഴികെ ഇന്നലെ ഉണ്ടാരുന്ന എല്ലാവരും പാസായി. അവിടെവച്ച് 5 കൂട്ടുകാരെ കിട്ടി.2Engineering students(1gl and a boy),1nursing student(by) one b-com(gl)and one boy studying in UK.അവിടെ അങ്ങനെ രസമാരുന്നു. 15മിനിറ്റ് ഓടിക്കാൻ ഞാൻ വെയ്റ്റ് ചെയ്യ്തത് 5മണിക്കൂർ.2.15 ആയപ്പോൽ വീട്ടിൽ തിരിച്ചെത്തി.കഴിച്ചു ഉടൻ തന്നെ ഹരിപ്പാട്ടേക്ക് പൊയി. ഒരു ചേട്ടന്റെ വേളിയുടെ കുടിവയ്പ്പുണ്ടാരുന്നു. ദൂരക്കൂടുതൽ ആയതുകാരണം വേളിക്കു പൊയില്ല. അവിടെചെന്നു പഴയ കൂട്ടുകാരെയെല്ലാം കണ്ടു.റ്റി-പാർട്ടിക്ക് പൂരി,കട്ലറ്റ്,ലഡു,മിക്ശ്ചർ അങ്ങ്നെ കുറെ സാധനങ്ങൽ.വിളമ്പാൻ നിന്നു. അതാ നല്ലത്, ആവിശ്യമുള്ളപ്പോൽ എന്തും എത്രയും എടുത്തുകഴിക്കാമല്ലോ. വേളിക്കൂട്ടർ എത്തിയപ്പോഴേക്കും 7മണീ.ചടങ്ങുകൾ ആരംഭിച്ചു. ഞങ്ങൽ പിള്ളരെല്ലം ചെർന്ന് എല്ലാർക്കും ഒരു ഉത്സവ പ്രതീതി. ഞാനത് ശരിക്കും ആസ്വദിച്ചു. വല്ലപ്പോഴും കിട്ടുന്ന ചാൻസാണിത്(കസിൻസ് എല്ലാരും കൂടെ ഒത്തുചേരുന്നത്), അത് അടിച്ചുപൊളിച്ചു. പതിവിലും കൂടുതലായി ഒത്തിരി നല്ല കുട്ടിൾ(പേമ്പിള്ളേർ).അതും വല്ലപ്പോഴും കിട്ടുന്ന ചാൻസുതന്നെ.പക്ഷേ ഉടൻ വീട്ടിലേക്ക് തിരിച്ചുവരേണ്ടിവന്നതിനാൽ എല്ലാരേം പരിചയപ്പേടാൻ കഴിഞ്ഞില്ല.ശേ, അവർക്കല്പം നേരത്തേ വന്നുകൂടരുന്നോ? ഹ്മ്മ്. എല്ലാരോടും യാത്രപറയാൻ സമയമായി. അടുത്ത വേളിക്കു കാണാം എന്നുപറഞ്ഞു പിരിഞ്ഞു.മനസിൽ ഒരു വിഷമം വന്നൂവോ? ഉവ്വ്.ചെറിയ ഒരു നൊമ്പരം.9മണീയായപ്പോൽ വീട്ടിൽ തിരിച്ചെത്തി.കമ്പ്യൂട്ടർ ഓണക്കി പതിവു പരിപാടിതുടങ്ങി(ചാറ്റിഗ്,ബ്ലോഗ് വായിക്കൽ,എഴിത്തയക്കൽ etc)

She Is My Girl

She Is My Girl But God I Missed Her Kisses !!!!!
Read Full

Saturday, September 10, 2005

ധിം തരികിട തോം

പേരപ്പ൯ ഇന്ന് രാവിലെ ചെങ്ങന്നൂരേക്ക് പോവുകയായിരുന്നു.വഴിയില്‍ ഒരപ്പൂപ്പ൯ കുറുകേ ചാടി.വണ്ടി മറിഞ്ഞു ധിം തരികിട തോം.ഇത്ര പതുക്കെ വണ്ടിയോടിക്കുന്ന പേരപ്പ൯ വീഴുക എന്നുപറഞ്ഞാല്‍ വളരെ കഷ്ടമാണ്. വണ്ടിയെടുത്ത് പേരപ്പ൯ യാത്ര തുട൪ന്നു. കുടച്ചുകൂടി ചെന്നപ്പോള്‍ ഒരു പശു കുറുകേ ചാടി.വണ്ടി മറിഞ്ഞു വീണ്ട‍ും ധിം തരികിട തോം. ഇന്നത്തെ ദിവസം ശരിയല്ല,അതുകാരണം വണ്ടില്‍ പോവെണ്ട‍‍ എന്നുവിചാരിച്ച് വണ്ടി വീട്ടില്‍ കൊണ്ടുവച്ചു. ഹോ ഇനി നടന്നുപോകണമല്ലോ എന്നുവിചാരിച്ച് കുറച്ചു ദൂരം നടന്നപ്പോഴേയ്ക്കും ദാ വരുന്നു അയല്‍ക്കാര൯. എങ്ങോട്ടാ തിരുമേനീ വരുന്നോ എന്നു ചോദിച്ചു. നടക്കാതെ രക്ഷപ്പെട്ടല്ലോ എന്നുവിചാരിച്ച് പുറകില്‍ കയറി. കുറച്ചുചെന്നപ്പോള്‍ നല്ലൊരു കുഴി.വണ്ടി മറിഞ്ഞു,രണ്ടുപേരും ധിം തരികിട തോം.വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഭാഗ്യം കൊണ്ട് 3വീഴ്ചയിലും കാര്യമായി ഒന്നും സംഭവിച്ചില്ല.

Monday, September 05, 2005

പാമ്പാട്ടികളെ ആവശ്യമുണ്ട്

കേരളത്തിലെ ബസ്സുകളിലെ കണ്ടക്ട൪മാ൪ക്ക് പരിശീലനം നൽകുന്നതിനായി പാമ്പാട്ടികളെ ആവശ്യമുണ്ട്. കുറഞ്ഞത് DSC(ഡിപ്ലോമ ഇൻ സ്നക് കന്റോളിങ്ങ്-Diploma in Snake Controling)എങ്ഗിലും പാസായിരിക്കണം. M-Tech/ME/B-Tech/BE In Snake Training & Controling ഉള്ളവ൪ക്ക് മുൻഗണന.
കേരളത്തിലെ ബസ്സുകളിൽ വ൪ധിച്ചുവരുന്ന പാമ്പുകളുടെ ശല്യം കാരണം എല്ലാ കണ്ടക്ട൪മാ൪ക്കും Snake Controling ട്രെയിനിഗ് നൽകാൻ സ൪ക്കാ൪ തീരുമാനിച്ചു.2005 നവംബ൪ അവസാനത്തോടുകൂടി എല്ലാ
കണ്ടക്ട൪മാ൪ക്കും പരിശീലനം നൽകാനാൺ തീരുമാനം.എല്ലാ സ൪ക്കാ൪ ബസ്സിലേയും പ്രെയ്‌വറ്റ് ബസ്സിലേയും കണ്ടക്ട൪മാ൪ക്കും പരിശീലനം നൽകും.ഇനിയും കണ്ടക്ട൪ തസ്തികയിലേക്ക് അപേക്ഷിക്കുന്നവ൪ക്ക് മിനിമം യോഗ്യതയായി +12വും DSC (Diploma in Snake Controling) ഉണ്ടായിരിക്കണം.DSC ഇല്ലാത്തവരെ അയോഗ്യരായി പ്രഖ്യാപിക്കുന്നതാൻ.

ഇങ്ങനെ ഒരു പോസ്റ്റിനു കാരണം--->> ഞാൻ കുറച്ചുനാളായി ശ്രധിക്കുന്നു,എല്ലാ ദിവസവും ഞാൻ കയറുന്ന ഏതെങ്ഗിലും ഒരു ബസ്സിൽ ഒരാളേങ്ഗിലും വെള്ളമടിച്ച് പാമ്പായി നിൽ‌പ്പുൻണ്ടാവും.വെള്ളിയാഴിച്ച KSRTC standil നിന്നും 3പേരെയാൻ കള്ളുകുടിച്ച് ബഹളമുണ്ടാക്കിയതിൻ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച്ച ഞാൻ തിരുവല്ലായിൽ നിന്നും വന്ന ബസ്സിൽ ഒരാളുണ്ടായിരുന്നു.ബസു നി൪ത്തി ആൾക്കാരെയെല്ലാം ഇറക്കിയതിനു ശേഷം വണ്ടി വിട്ടു.അതുവരെ ചുമ്മാതെ നിന്ന് അയാൾ ബഹളം തുടങ്ങി.അയാ
ൾക്ക് അപ്പോൽതന്നെ ബസ്സവിടെ നി൪ത്തണം.അയാൾ ബഹളം തുടർന്നുകൊണ്ടേയിരുന്നു. അടുത്ത സ്റ്റോപ്പിൽ ബസ്സുനിർത്തിയപ്പോൽ അയാൽ അവിടെയിറങ്ങി.ഉടുത്തിരുന്ന മുണ്ട് ഊരി കഴുത്തിലിട്ട് കണ്ടക്ടറേയും ഡ്രൈവറേയും കുറെ തെറിയും വിളിച്ച് അവിടെ നിന്നു.
പിന്നെന്തായി എന്നല്ലേ? ബസ്സുവിട്ടുപോന്നു. അല്ലാതെ അയാൽ പറയുന്നതും കേട്ട് അവിടെ നിൽക്കാൻ പറ്റുമോ?

പക്ഷേ ഇങ്ങനെയുള്ളവരെ നിലക്കുനി൪ത്തേണ്ട്ത് ഈ നാടിന്റെ ആവിശ്യമല്ലേ? അതിന് എന്താ ഒരു വഴി? ഒറ്റ വഴിയേ ഉള്ളു, അന്ന്യൻ Anniyan. സ൪വ്വധ൪മ്മാൽ................

Thursday, September 01, 2005

കോളേജിലേക്ക്

ഞങ്ങൾ കോളേജിലേക്ക് പോകുന്നത് പുതമൺ എന്ന സ്തലത്തുനുന്നും ജീപ്പുപിടിച്ചാൺ. കോഴെജ്ജേരിയിൽ നിന്നും കോളേജ് ബസ് ഉണ്ടെങ്കിലും ലാഭം നോക്കി ജീപ്പിനെ ആശ്രയിക്കുന്നു.3-4ജീപ്പിനുള്ള പിള്ളാർ കാണും.പക്ഷെ ഇന്നു ചെന്നപ്പോൽ എല്ലാ ജീപ്പും ഒരു കല്യാണ ഓട്ടത്തിനു പോയിരിക്കുന്നു.ആ മലമുകളിലേക്ക് ഉടനെയൌന്നും വേറെ വണ്ടിയുമില്ല. എന്തുചെയ്യും എന്നാലോചിച്ചിരുന്നപ്പൊഴാൺ നമ്മുടെ റ്റാറ്റാ പിക് അപ് ടെമ്പോ വരുന്നത്. ഉടൻ തന്നെ അതു നിർത്തിച്ചു. അവർക്ക് മിനിമം 150രൂപാ വേണം ഓട്ടാത്തിന് .സമ്മതിക്കുകയല്ലാതെ വേറെ എന്തു ചെയ്യും.ഞങ്ങൽ 21 പേർ അതിൽ കയറി.വീടുപണിക്കൊക്കെ ലോറിയേൽ പണീക്കാരെ കൊണ്ടുപോകില്ലേ അതുപോലെ ഒരു പോക്കാരുന്നു. നല്ല രസമാരുന്നു.വളവും തിരിയുമൊക്കെ വരുംബോൽ എല്ലാവരും കൂകി നിലവിളിച്ചു. നാട്ടുകാരെല്ലാം കളിയാക്കിചിരിച്ചു. എന്നാലും ഇതൊക്കെയല്ലേ ഭാവിയിൽ ഒർത്തു ചിരിക്കാൻ പറ്റുന്ന കാര്യങ്ങൽ.