Sunday, January 22, 2006

ചഞ്ജൽ


ഇന്ന് നടി ചഞ്ജലിനെ കണ്ടു. എന്റെ അഛന്റെ അടുത്ത കൂട്ടുകാരനായ S N Swamiയുടെ മകൻ Hari ആണ് ചഞ്ജലിനെ വിവാഹം കഴിച്ചിത്. കഴിഞ്ഞാഴ്ചയായിരുന്നു അവരുടെ വിവാഹം. അവർ പണ്ടുതാമസിച്ചത് ഇവിടെയാണ്. അതിനാൽ ഇവിടെ കാവിലും അമ്പലത്തിലും പൂജക്ക് വന്നതാണ്. യാതൊരു ജാടയുമില്ലാതെ ചഞ്ജൽചേച്ചി ഞങ്ങളോടു സംസാരിച്ചു. ചേട്ടൻ അമേരിക്കയിൽ IBMൽ ജോലിചെയ്യുന്നു. സ്വാമി ഗോവയിൽ ആ‍ർമിയിലാണ്. വിവാഹം കഴിഞ്ഞതിനാൽ ചേച്ചി ഇനി പരുപാടികൾക്കൊന്നും അഭിനയിക്കാൻ പോകുന്നില്ല എന്നുപറഞ്ഞു.
എന്റെ തിയറി പരീക്ഷകൾ എല്ലാം കഴിഞ്ഞു. ഇനി ലാബെക്സ്സാം. തീയതി ഇതുവരെയായിട്ടും അറിയിച്ചിട്ടില്ല. ഈമാസം അവസാനം S6ന്റെ ക്ലാസ് തുടങ്ങും.

Friday, January 20, 2006

വളരെ അധികം സൈസുള്ള ഫയലുകൾ അയക്കാനും ഹോസ്റ്റുചെയ്യാനും നല്ലൊരു മാർഗ്ഗം SendOver.
അയക്കാവുന്ന ഫയലുകളുടെ പരമാവധി സൈസ്: 2ജി.ബി
പരമാവധി ഡൌൺലോഡ്സ്: ഒരു ലിമിറ്റും ഇല്ല.
ഫയലുകൾ സൂക്ഷിക്കാവുന്ന സമയം: 7 ദിവസം(അടുപ്പിച്ച് 7 ദിവസം ഉപയോഗിച്ചില്ലെങ്കിൽ മാത്രം ഡിലീറ്റ് ചെയ്യും)
വിലാസം: http://www.sendover.com

Thursday, January 12, 2006

തിരുവാതിര

ഇവിടെ ഇപ്പോൾ എല്ലാ സ്ത്രീകളും തിരുവാതിര കളിക്കുകയാണ്. ഇന്നാണ് ഉറക്കമൊളിപ്പ്(അതായത് ഇന്ന് സ്ത്രീകൾ ആരും ഉറങ്ങുകയില്ല), രാവിലെവരെ തിരുവാതിര തന്നെ.വൈകുന്നേരം ചില ചടങ്ങുകൾകൂടികഴിഞ്ഞാൽ അവസാനിക്കും. ഇവിടെ ഇത് പുത്തൻ‌തിരുവാതിരയാണ് കാരണം ചേട്ടന്റെ(cousin) വേളികഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിര. അതിനാൽ ചേച്ചിയുടെ വീട്ടിൽനിന്നും ഒരുപാട് ബന്ധുക്കൾ എത്തിയിട്ടൂണ്ട് പിന്നെ അയൽക്കാരും. ഒത്തിരിപ്പേരുണ്ട് തിരുവാതിര കളിക്കാൻ. പാതിരാപ്പൂ അധവാ ദശപുഷ്പം(തുളസി,തെങ്ങിന്റെ പൂക്കുല,കറുക,തീണ്ടാനാരി,ചെറുവുള തൂടങ്ങി 10 പുഷ്പങ്ങൾ ഒരുമിച്ചുകേട്ടിയത്) തലയിൽ ചൂടിക്കഴിഞ്ഞു.
പാതിരാപ്പൂചൂടീ വാലിട്ടൂ കണ്ണെഴുതീ പൂനിലാ മുറ്റത്തുനീ വന്നല്ലോ...എന്ന പാട്ടൂം
ദശപുഷ്പം ചൂടിയ.... എന്നുതുടങ്ങുന്ന പാട്ടും എന്റെ മനസ്സിലേക്കെത്തുന്നു.
ഒരു Handy Cam പറഞ്ഞുവച്ചതാരുന്നു, പക്ഷേ അത് കിട്ടിയില്ല. അതിനാൽ ഇതെല്ലാം ഷൂട്ട് ചെയ്യാം എന്ന പ്രതീക്ഷ തകർന്നു. സാധാരണ ക്യാമറയേ ഉള്ളാരുന്നു. അതിനാൽ ഫോട്ടോ ഒന്നും അപ്‌ലോഡുചെയ്യാൻ പറ്റില്ല.
-------വിക്കിയിൽ നിന്ന്-------------

തിരുവാതിരക്കളി
Enlarge
തിരുവാതിരക്കളി

കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളുടെ പ്രധാനപ്പെട്ട ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നതെന്നാണ് ഒരു അഭിപ്രായം. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.
ബാക്കി വായിക്കുക

---------------------------------------------
പണ്ട് ബ്രാഹ്മണ സ്ത്രീകൾക്ക് പുറത്തിങ്ങി എല്ലാരുമായും സംസാരിക്കാനും ഒക്കെ പറ്റുന്ന ഒരേ ഒരു അവസരമാരുന്നു ഈ തിരുവാതിര. തിരുവാതിര സമയം അവർക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെയാണ്. അത് അവർ അടിച്ചുപോളിക്കും.പാതിരാപ്പൂ ചൂടലും തുടിച്ചുകുളിയും അങ്ങനെ ധാരാളം ആചാരങ്ങൾ ഉണ്ട്. ഇവിടെ അതെല്ലാം ഇപ്പോഴും പിന്തുടരുന്നു.

സമയം രാത്രി 3മണിയായി. എനിക്കുറക്കം വരുന്നു. ഞാൻ പോവ്വാ. ഗുഡ് നൈറ്റ്.

Saturday, January 07, 2006

രാജമാണിക്യം I.T ഡയലോഗുകൾ

മമ്മൂട്ടി : “യെവൻ വെറും പി.എൽ അല്ല .. യെവനാണ് പി.എം..“
മമ്മൂട്ടി: “യെഴുതി വാങ്ങീരെഡേയ് യെവറ്റ്നെ അനാലിസിസും ഡിസൈനും എല്ലാം..തള്ളേ പ്രോജക്ടുകൾ തീരണീല്ലല്ല് “
മമ്മൂട്ടി : “ബാംഗളൂരി രാജയല്ലെഡേയ് പ്രോജ്ക്ടൂരി രാ‍ജാ.. നിന്റെയൊക്കെ പ്രോജക്ടുകൾ ഊരാൻ വന്ന രാജാ“
മമ്മൂട്ടി : “മാമാ ഞാൻ പ്രോജക്ടുകൾ കണ്ടിട്ടില്ല കെട്ടാ .. പക്ഷേ
യെവനങ്ങനെയല്ല .. നല്ല വെടിപ്പിന് ഡിസൈനക്കെ ഉണ്ടാക്കും .. ആൺസൈറ്റ് ആണ്..“
റഹ്മാൻ : “ആൺസൈറ്റ് അല്ല, ഓൻസൈറ്റ് “
മമ്മൂട്ടി : “എന്തായാലെന്തെരെഡേയ് ഉണ്ടാക്കുന്നത് ഡിസൈൻ തന്നെയല്ലേ..“
മമ്മൂട്ടി : “(പോത്തിനോട്) : എന്തരെഡേയ് പ്രോഗ്രാമർ കിളി ഒരു വാട്ടം..ആ പി.എല്ലിന്റെ പുറകെ നടന്ന് പ്രോജക്ട് പിടിപ്പിച്ചാ വീണ്ടും..“
മമ്മൂട്ടി : “ഈ കാര്യത്തില് യെവനും പി.എം ആണ് കെട്ടാ.. “
മമ്മൂട്ടി: “ ലാരു പ്രോഗ്രാമറും രെണ്ടു പി.എല്ലും കൊണ്ട് ഈ ബാംഗ്ലൂരിൽ പണികൾ തുടങ്ങിയതാണ്.. “ ആ എന്റെ ആണാഡേയ് നീ പ്രോജക്ട് മാറ്റാൻ പ്വാണത.."
മമ്മൂട്ടി: “ ആൺസെറ്റുകളും ആഫ്ഷോറുകളും കൂടെ ജായിന്റ് ആയ സ്തിതിക്ക് ക്യാറി ഒരു ടെലിക്വാൺഫും നടത്തി ഡെസൈൻ പ്രപ്പാസലും കൂടി വങ്ങിച്ചിട്ടൊക്കെ പോകഡേയ്..
മനോജ്.കെ.ജയൻ : എന്താണെഡേയ് നാരായണമൂർത്തിക്ക് അസിം പ്രേജിയിലുണ്ടായ ഒരു അപ്പിയറൻസ്??
മമ്മൂട്ടി: “ മച്ചു മൊഡ വിട്.. പ്രോജക്ട് കേടാകും.. ഇത് നമ്മള് തമ്മിലുള്ള വീഡിയോക്വാൺഫാണ്.. ഇനീ വരേണ്ടിവന്നാൽ ഇന്ന്നെ വട്ടാകി ക്യടത്താൻ ഒരു കോടി റെക്കൈർമെന്റും കോണ്ടേ ഞാൻ വരൂ.. കേട്ടാ ..“ “വക്കച്ചാ, യെവൻ പി.എൽ ആണ് കേട്ടാ.. നമുക്കിനീം വരേണ്ടി വരും !! “
മനോജ്.കെ.ജയൻ : “നീ ഒരു ഓൺസൈറ്റ് ഉള്ള ചെറ്റയാണെന്ന് എനിക്ക് പ്ണ്ടേ അറിയാമാരുന്നു ..പിന്നെ അന്ന് ഞാനുമൊരു ഓൺസൈറ്റ് ആയിരുന്നതുകോണ്ട് അതങ്ങ് അഡ്ജസ്റ്റ് ചെയ്തു...
മമ്മൂട്ടി: “ വ്വോ .. നമ്മള് വെറും ടീ മെംബറ് .. പക്ഷേ മൊട കണ്ടാ എടപെടും, പി.എമ്മേയ്..“
“തള്ളേ .. പ്രോജക്ടുകൾ തീരണില്ലല്ലഡേയ്..“
--------------------------------------------------------------------------------------
Taken from a forwarded e-mail.

Sunday, January 01, 2006




1:
2:
3:
അങ്ങനെ പ്രതീക്ഷയോടെ പുതുവർഷം വന്നെത്തി. ഒരുപക്ഷേ എന്റെ ഭാവിനിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട ഒരു വർഷം. എല്ലാവർക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. കുറച്ചുനാളുകൾ ആയി മറ്റുള്ള ബ്ലോഗുകൾ വായിച്ചിട്ട്. സമയമില്ലാഞ്ഞിട്ടല്ല നെറ്റ് കണക്ഷൻ ഭയങ്കര സ്ലോയാ. മിക്കപ്പോഴും “This page cannot be displayed” ആ‍ണ് ലഭിക്കുന്നത്. ഇവിടേയും BSNL Broadband ഉടൻ എത്തിയിരുന്നെങ്കിൽ.അതെ, ഇങ്ങനെ ധാരാളം ആഗ്രഹങ്ങൾ ഈ വർഷം സാധിക്കാനുണ്ട്.
അവധി കഴിഞ്ഞ് ബന്ധുക്കൾ എല്ലാരും പോയി. ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയായി ഇവിടം. ഒരാഴ്ച ശരിക്കും അടിച്ചുപോളിച്ചു. ഇനിയും എന്നാണോ എല്ലാർക്കും കൂടി ഇങ്ങനെയോന്ന് ഒത്തുകൂടാൻ കഴിയുക. എല്ലാരും പല സ്ഥലങ്ങളിൽ ജോലിയും വിദ്യാഭ്യാസവുമായി കഴിയുന്നു. എല്ലാർക്കും ഒരുമിച്ച് അവധി കിട്ടുക എന്നത് അത്ര എളുപ്പമല്ല. ഇപ്രാവിശ്യം ഡൽഹിയിൽനിന്ന് ദീപച്ചേച്ചിക്കും ആസ്ട്രേലിയയിൽനിന്ന് മധുക്കൊച്ചാട്ടനും വരാൻ സാധിച്ചില്ല.
കുറെ സിനിമകൾ കണ്ടു. മലയാളയും,തമിഴും,ഹിന്ദിയും ഇഗ്ലീഷും. ചില മലയാളം സിനിമകൾ കണ്ട് കരഞ്ഞുപോയി, വെറുതെ സമയവും കാശും കളഞ്ഞല്ലോ എന്നോർത്ത്. ബാക്കിയൊന്നും കുഴപ്പമില്ലാരുന്നു.
ഞങ്ങളുടെ പരീക്ഷ കഴിഞ്ഞില്ല. അതിനാൽ ക്ലാസ് 24നേ തുടങ്ങുകയുള്ളൂ. എനിക്കിനി 18നാണ് അടുത്ത പരീക്ഷ(മാറ്റിവച്ചത്). കുറേപ്പേർക്ക് നാളെമുതൽ പരീക്ഷ തുടങ്ങും. ഇത്രയും ദിവസത്തിൽ ചെയ്തു തീർക്കാൻ ഒത്തിരി പണികൾ ഉണ്ട്. ചില കൂട്ടുകാർക്ക് വിൻഡോസ് റീ-ഇൻസ്റ്റാൽ ചെയ്ത് കോടുക്കണം, ചിലർക്ക് ലിനക്സും.
വിൻഡോസ് എക്സ് പി യുടെ എല്ലാ വേർഷനും ഇട്ടുനോക്കി. XP Home, XP Profesional, XP Media Center & XP 64 Bit for AMD 64. അതിൽ XP 64 Bit for AMD 64 മാത്രം മാറ്റി Home ഇട്ടു, കാരണം കൂട്ടുകാരന് അതിന്റെ ക്ലാസിക്ക് ലുക്ക് ഇഷ്ടമായില്ല. ബാക്കിയെല്ലാം കൊള്ളാം. എന്റെ കൂട്ടുകാരൻ വിവേകിന് ലിനക്സ് ഇട്ടുകോടുക്കണം. ഏതിടണമെന്ന് തീരുമാനിച്ചില്ല. RH9, FC 2 or 3 or 4 or Ubuntu. മിക്കവാറും Ubuntu ആയിരിക്കും ഇടുന്നത്.
ഈ സെമ്മിൽ ഒരു മിനി പ്രൊജെക്റ്റ് ഉണ്ട്. എന്തുവേണമെന്ന് ഉറപ്പിച്ചില്ല. Application Software ആയിരിക്കും.അതിനുവേണ്ടി ഗൂഗിൾ ചെയ്യാമെന്നു വിചരിച്ചപ്പോൾ നെറ്റ് കിട്ടുന്നുമില്ല. January 30th ന് Abstract submit ചെയ്യണം. എന്തെങ്കിലും Idea ഉണ്ടെങ്കിൽ പറയണേ.
കണക്ഷൻ കട്ടാവുന്നതിനുമുൻപേ പബ്ലിഷ് ചെയ്തേക്കാം.
(upload ചെയ്യാനുള്ള താമസം കാരണം ഫോട്ടോകളുടെ size കുറക്കുന്നു)
1. പമ്പയാറ്റിൽ കസിന്റെ കുട്ടികളെ നീന്തൽ പ0ഇപ്പിക്കുന്നു.
2. ചക്കുളത്തുകാവിൽ ഉത്സവത്തിനുപോയപ്പോൾ
3. കളമെഴുത്തും പാട്ടും