Wednesday, October 26, 2005

ഡോ. ഗോപാലൻ

ഗോപാലൻ നഗരത്തിലെ ഒരു പോളിടെക്നിക് പ്രിൻസിപ്പാളാണ്.
ഒരിക്കൽ ജില്ലയിൽ പ്രൈവറ്റ് ബസ്സുകൽ പണിമുടക്കി. പക്ഷെ മിക്കവാറും കുട്ടികൽ കോളേജിലെത്തി. ബസ്സ് സമരമായതിനാൽ ഉച്ചയ്ക്ക് നേരത്തെ പോകാനനുവദിക്കണമെന്ന് അവർ ഗോപാലനോടപേക്ഷിച്ചു. ഉടൻ തന്നെ ഗോപാലൻ “ശരി, ഞാൻ ചെയർമാനുമായിട്ട് സംസാരിച്ചിട്ട് നാളെ രാവിലെതന്നെ തീരുമാനം അറിയിക്കാം“.

ഒരിക്കൽ പ്രിൻസിപ്പാളും ചെയർമാനും കുട്ടികളും തമ്മിൽ ഒരു ചർച്ച നടക്കുന്നു. ഒരു കുട്ടി എഴിനേറ്റുപറഞ്ഞു ”സർ, നമ്മുടെ കോളേജിന് എങ്ങും യാതൊരു വിലയും ഇല്ല“ .ഉടൻ തന്നെ ഗോപാലൻ “ആരു പറഞ്ഞു, പിന്നെങ്ങനെയാണ് കഴിഞ്ഞ വർഷം ഒരു ബൂസ്റ്ററുപോലുമില്ലതെ ഇത്രയും കുട്ടികൽ ഇവിടെവന്നൂചേർന്നത്?”. എല്ലാരും ചിരിച്ചു, ഗോപാലനുമാത്രം ഒന്നും മനസ്സിലായില്ല. ചെയർമാൻ എഴുനേറ്റുനിന്നു പറഞ്ഞു “ക്ഷമിക്കണം, നമ്മുടെ പ്രിൻസിപ്പാൽ ഉദ്ദേശിച്ചത് ബ്രോഷർ എന്നാ‍ണ്“.

പ്രോജ്ക്റ്റ് ചെയ്യാനുള്ള സമയം, എല്ലാരും വിവിധ കമ്പനികളിൽ പ്രോജക്റ്റിനു ശ്രമിക്കുന്നു. കുറച്ചുപേർക്ക് രാജസ്താനിലെ ഒരു കമ്പനിയിൽ അവസരം ലഭിച്ചു. അവർ പ്രിൻസിപ്പാളിനെ കണ്ട് അനുവാദം ചോദിച്ചു. നമ്മുടെ ഗോപാലന്റെ മറുപടി ഇതാരുന്നു “ഇത് ഞാൻ അനുവദിക്കില്ല, ഇന്ത്യയ്ക്ക് വെളിയിൽ പോയി പ്രോജെക്റ്റ് ചെയ്താൽ നിങ്ങൽ സമയ്ത്തിനുള്ളിൽ തിരിച്ചുവരില്ല. അതുകാരണം പ്രോജെക്റ്റ് ഇന്ത്യയിൽ തന്നെ ചെയ്താൽ മതി”.

ടൂറിന്റെ സമയം, പോകുന്നതിനുമുൻപ് റൂട്ടുമാപ്പ് കാണിച്ച് പ്രിൻസിപ്പളിന്റെ സൈൻ(sign) വാങ്ങണം. ഗോവയ്ക്ക് പോകുന്നവർ റൂട്ടുമാപ്പുമായി ഗോപാലന്റെ അടുക്കൽ ചെന്നു. നോക്കി ഒപ്പിട്ട ശേഷം ഗോപാലൻ “ഇനി റൂട്ടുമാപ്പ് കാണീക്കുമ്പോൽ ഫുൾ ഫോമും(Full form) കൂടി എഴുതണം.” മാപ്പിൽ GOA(ഗോവ) എന്ന് മാർക്കുചെയ്തിരുന്നു, ഗോപാലൻ വിചാരിച്ചു അത് ഏതോ സ്തലത്തിന്റെ ഷോർട്ട് ഫോം(short form) ആണെന്ന്.

ഒപ്പിടുന്നത് ഗോപാലൻ വളരെ ഇഷ്ടമുള്ള പരിപാടിയാണ്. എന്തുകൊടുത്താലും ഒപ്പിട്ടുതരും. ഒരുക്കൽ 10ആ ക്ലാസിന്റെ Mark list അറ്റസ്റ്റ് ചെയ്യാൻ ഗോപാലന്റെ കൈയിൽ ഒർജിനലും കോപ്പിയും(Xerox) കോടുത്തു. അദ്ദേഹം കോപ്പികളും ഒർജിനലും അറ്റസ്റ്റുചെയ്തുകോടുത്തു.

4 Comments:

@ 12:04 AM, <$BlogCommentAuthor$> പറഞ്ഞു...

how we can write stha.i mean sthalam,rajasthaan etc using Keyman

 
@ 12:20 AM, <$BlogCommentAuthor$> പറഞ്ഞു...

sthha =സ്ഥ

 
@ 11:46 PM, <$BlogCommentAuthor$> പറഞ്ഞു...

കണ്ണൻ കുട്ടീ, കൊള്ളാം!

 
@ 10:33 AM, <$BlogCommentAuthor$> പറഞ്ഞു...

അനിൽ ചേട്ടാ: നന്ദി
കലേഷ് ചേട്ടാ : :-)

 

Post a Comment