Tuesday, September 20, 2005

ഒരു ആക്സിഡെന്റെ(ഒരു അപകടം)

ഇന്ന് വൈകുന്നേരം കൂട്ടുകാരന്റെ വീട്ടിൽ വരെ പോയി.ലൈബ്രറിയിൽ നിന്ന് Compiler Desingingറ്റെ ഒരു ബുക്ക് എടുത്തുകൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞിരുന്നു.തിരിച്ചുവന്നപ്പോൽ രാത്രിയായി.കുറ്റാകൂരിരുട്ട്.എന്റെ Ferrariക്കാണെങ്കിൽ ഡൈനാമോ പോയിട്ട് ഒരു റിഫ്ലക്ടർ പോലുമില്ല.റോഡിന്റെ കാര്യം പറയാനുണ്ടോ,കേർളത്തിലെ റോഡുകളെക്കുറിച്ച് എല്ലാവർക്കും അറിയാവിന്നതല്ലേ. കുഴി,മല,കൂളം,പോരാത്തതിൻ റോഡുനന്നാക്കത്തതിൽ പ്രതിഷേദിച്ച് നാട്ടുകാർ വയ്ക്കുന്ന വാഴ,കപ്പ, തുട്ങ്ങിയവയുടെ തോട്ടങ്ങളും.സ്റ്റ്ടീറ്റ് ലൈറ്റ് പോയിട്ട് വീടുകളൈൽ പോലും വെളിച്ചമില്ല,കാരണം കറന്റില്ല. എന്റെ ഫെറാറിക്ക് 60മുതലാൺ വേഗത തുടങ്ങുന്നതുതന്നെ.വേഗം വീട്ടിലെത്തണം.ഒന്നും നോക്കിയില്ല, പറപ്പിച്ചുവിട്ടു. വണ്ടിയ്യുടെ ചില ഭാഗങ്ങൽ ഇളകി റോഡിൽ വീഴുന്ന ഒച്ച കേൽക്കാം.പക്ഷേ അതൊന്നും നോക്കാൻ സമയവുമില്ല നോക്കിയാലോട്ടു കാണുകയുമില്ല.ഒരു നല്ല വളവുതിരിഞ്ഞു,ഡ്ടോ. സൈക്കിൽ ഒരു ജീപ്പിൽ ചെന്നിടിച്ചു.എന്റെമ്മോ അതൊരു പോലീസ് ജീപ്പാരുന്നു.ഞാനാകെ വിരണ്ടുപോയി.പേടിച്ച് സൈക്കിൽ അവിടെയിട്ടിട്ട് ഒറ്റയോട്ടം.പോലീസുകാർ വിടുമോ,അവരും പിറകേ.ഞാൻ ഓടി ഒരു കിണറ്റിൽ ചാടി.എന്റെ നിർഭാഗ്യത്തിൻ അതിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല.വെള്ളത്തിനു പകരം കുപ്പിച്ചില്ലുകളും മുള്ളുകളും മറ്റു വേസ്റ്റുകളൌമാരുന്നു. ഓർമ്മവരുമ്പോൽ ആശുപത്രിയിലാൻ.ചുറ്റും വീട്ടുകാരും പോലീസുകാരും.ഈ കാര്യങ്ങളൊക്കെ ഓർത്തപ്പോൽ പേടിയായി.അതുകാരണം പതുക്കെ സൈക്കിളുമുരുട്ടി പതുക്കെ വീട്ടിലേക്ക് നടന്നു.ഭാഗ്യം,അതുകാരണം ഇന്നെനിക്ക് ഇത് പോസ്റ്റ് ചെയ്യാൻ പറ്റി.

ഞാൻ ഇന്നലെ കുറച്ച് ഫൊട്ടോസ് ഫ്ലിക്കെറിൽ കയറ്റിയിട്ടുണ്ട്. ഈ ലിങ്കിൽ പോയാൽ കാണാം --> http://www.flickr.com/photos/arunvishnu

2 Comments:

@ 11:36 AM, <$BlogCommentAuthor$> പറഞ്ഞു...

വരുവിൻ, വായിക്കുവിൻ

 
@ 12:02 PM, <$BlogCommentAuthor$> പറഞ്ഞു...

ദൈവകാരുണ്യം മൂലം ഈയിടെ ബൂലോഗക്കാർക്കു പറ്റുന്ന അപകടങ്ങളൊക്കെ സ്വപ്നലോകത്തോ മനോരാജ്യത്തോ വെച്ചാണു നടക്കുന്നത്!

അല്ലെങ്കിലെന്തായേനേ!

മോന്റെ ഫെരാരിയിൽ ഏതു ഫ്യൂവലാ ഉപയോഗിക്കാറ്‌? പെട്രോളോ അതോ കഞ്ഞിവെള്ളമോ?
എന്തായാലും അതിന്റെ ആ ചീറിപ്പാഞ്ഞുള്ള പോക്ക് എനിക്കിഷ്ടപ്പെട്ടു!

 

Post a Comment