Saturday, December 24, 2005

എല്ലാവർക്കും എന്റെ ക്രിസ്ത്മസ് ആശംസകൾ

ഈയെടെയായി ഇവിടെ നെറ്റ് ഭയങ്കര സ്ലോയാ.ഇന്നലെ ഞാൻ എന്റെ ബ്ലോഗുകളിൽ ക്രിസ്ത്മസ് ആശംസകൾ പോസ്റ്റ് ചെയ്യാൻ ഒരു മണിക്കൂർ ശ്രമിച്ചു. മെസെഞ്ജർ അല്ലാതെ വേറെ ഒന്നും കിട്ടിയില്ല, മെയിൽ പോലും. BSNLന്റെ Broadbandഎടുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇവിടെ അത് ലഭിക്കാൻ കുറെ നാൾ എടുക്കും. അതുവരെ Dialup തന്നെ ശരണം.
എന്തായാലും
ക്രിസ്ത്മസ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേയ്ക്കെക്ക് ആണ്. ഞങ്ങൾക്ക് അയൽക്കാരുടേയും കൂട്ടുകാരുടേയും കൈയിൽ നിന്നും കുറഞ്ഞത് 7-8 കേയ്ക്കെങ്കിലും കിട്ടും. ഒരു വർഷത്തേക്കുള്ളത് ഒരാഴ്ചകൊണ്ട് കഴിക്കണം.ഇന്നലെ ഞാനും അനിയനും കസിനും കൂട്ടുകാരൻ ദിലിപ്പും ചേർന്ന് ദിലിപ്പിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചു. റോക്കറ്റും(വാണം) മാലപ്പടക്കവും കമ്പിത്തിരി,പൂത്തിരി,കൊരവപ്പൂ,കൊടച്ചക്രം അങ്ങനെ എല്ലാം ഉണ്ടാരുന്നു. എല്ലാം പൊട്ടി. എന്തിനേറെ, കൊരവപ്പൂവും കൊടച്ചക്രവും വരെ പോട്ടിത്തെറിച്ചു(ഭാഗ്യത്തിന് അടുത്താരും ഇല്ലരുന്നു). 500രൂപാ 5മിനിറ്റ് കോണ്ട് പോട്ടി.

0 Comments:

Post a Comment