Friday, February 03, 2006

100 വർഷങ്ങൾക്ക് ശേഷം

അപേക്ഷ ക്ഷണിച്ചു.
ടെക്നോ പാർക്കിലെ പ്രമുഖ ഐ.ടി കമ്പനികളിലേക്ക് എഞ്ജിനീയറിങ്ങ് ബിരുദധാരികളെ ആവിശ്യമുണ്ട്. ഭക്ഷണം കഴിക്കാൻ നാല് നേരവും മലമൂത്ര വിസർജനത്തിനായി മൂന്ന് നേരവും മാത്രമേ കമ്പ്യൂട്ടറിന് മുന്നിൽ നിന്ന് എഴുനേൽക്കാൻ സമ്മതിക്കൂ. സഹപ്രവർത്തകരുമായി സംസാരിക്കനോ കൂട്ടുകൂടാനോ സമ്മതിക്കുകയില്ല. യന്ത്രത്തകരാറോ മറ്റ് തടസങ്ങളോ കാരണം കമ്പനി പ്രവർത്തിക്കാത്ത ദിവസങ്ങളിൽ മാത്രമേ അവധി ലഭിക്കുകയുള്ളൂ. കുടുംബജീവിതം അനുവദിക്കുന്നതല്ല. ജീവിതാനന്ദനത്തിന് കമ്പനി മേൽനോട്ടത്തിൽ കാൾ(ഗേൾ/ബോയ്) സെന്റ്ററുകളിൽ നിന്ന് ഇണകളുടെ സേവനം ലഭ്യമാകും. ഇംഗ്ലീഷ് ആശയവിനിമയത്തിൽ നല്ല സാമർഥ്യമുണ്ടാരിക്കണം. മലയാളം ഒഴിച്ച് മറ്റുഭാഷകൾ അറിയാവുന്നവരെ പരിഗണിക്കും.മലയാളം അറിയാവുന്നവരെ പരിഗണിക്കുന്നതല്ല.
പി.എസ്: നർമ്മഭൂമിയിൽ നിന്ന്. പക്ഷേ എനിക്ക് തോന്നുന്നു ഇതിനായി100വർഷമൊന്നും കാത്തിരിക്കേണ്ട ആവിശ്യമില്ല. കൂടിയാൽ ഒരു 15 വർഷം

1 Comments:

@ 8:19 PM, <$BlogCommentAuthor$> പറഞ്ഞു...

ohh yaaa, u r exactly correct.life is very boaring here.

 

Post a Comment