Monday, February 13, 2006

സംഗമം 2006

( സംഗമം എന്താണ് എന്നറിയാത്തവർക്കായി: ഞങ്ങൾ യൂത്ത് നമ്പൂതിരികൾക്ക് യാഹൂവിലുള്ള ഒരു ഗ്രൂപ്പ് ആണ് യൂത്ത് നമ്പൂതിരി.ഏകദേശം 600ൽ കൂടുതൽ അംഗങ്ങൾ ഉണ്ട്. നമ്പൂതിരികൾക്ക് മാത്രമേ അതിൽ അംഗത്വം അനുവദിക്കുകയുള്ളൂ. ഞങ്ങളുടെ ഒരു കൂടിച്ചേരൽ ഇന്നലെയുണ്ടാരുന്നു, ത്രിപ്പൂണിത്തുറയിൽ. അതാണ് സംഗമം 2006. ഇ-മെയിൽ വഴിയും ചാറ്റുചെയ്തും പരിചയപ്പെട്ട ഞങ്ങൾക്ക് നേരിട്ട് കണ്ട് സംസാരിക്കനുള്ള ഒരു അവസരം)

ആദ്യം തന്നെ സംഗമം 2006 മുൻ‌കൈ എടുത്ത എല്ലാവരോടും വളരെയധികം നന്ദി അറിയിക്കുന്നു. അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എനിക്ക് ആദ്യം വളരെ കൺഫ്യൂഷനാരുന്നു പോകണോ വേണ്ടയോ എന്ന്. കാരണം അധികം ആൾകാർ കാണില്ലെന്നു വിചാരിച്ചു. എങ്കിലും പോയി. ചെന്നപ്പോൾ വളരെയധികം സന്തോഷം തോന്നി, 58 പേർ അതിൽ പങ്കെടുത്തു. അതിൽ പങ്കെടുക്കാൻ കഴിയാതെപോയ യൂത്തിയൻസിനോട് ഒന്നേ പറയനുള്ളൂ “നിങ്ങൾക്ക് ഭാഗ്യമില്ല”.
ഞാ‍ൻ രാവിലെ 6.15ന് വീട്ടിൽനിന്നിറങ്ങി. 7 മണിയായപ്പോഴേക്കും റയില്വേസ്റ്റേഷനിലെത്തി.7.30ന് വേണാട് കിട്ടി. ഓടിക്കയറിയ കമ്പാർട്ടുമെന്റ് കൊള്ളാമാരുന്നു. ധാരാളം കോളേജ് കുട്ടികൾ. 3ഉം 4ഉം വർഷ എഞിനീയറിങ്ങ് വിദ്യാർത്ഥിനികൾ. ഒക്കെ പഠിക്കുന്നു. വല്ല interviewvum കാണും. എനിക്ക് സീറ്റ് കിട്ടിയില്ല. നിന്നു. സോണി മിനി ഡിസ്ക് എടുത്ത് അൽ‌പ്പം സംഗീതം ആസ്വദിച്ചു .കോട്ടയം എത്തുമ്പോൾ സീറ്റ് കിട്ടും എന്നറിയാമാരുന്നു.
കോട്ടയമെത്തി, സീറ്റ് കിട്ടി, പിള്ളാരെല്ലാം കോട്ടയത്തിറങ്ങി. 9.45 ആയപ്പോഴേക്കും ത്രിപ്പൂണിത്തുറയിലെത്തി.നടന്ന് ബസ്റ്റോപ്പിലെത്തി. കിഴക്കേക്കോട്ടക്കുള്ള ബസിൽ കയറി. അവിടുന്ന് കിഴക്കേക്കോട്ടക്ക് നടക്കാനുള്ള ദൂരം പോലുമില്ലാരുന്നു. പൈസ കൊടുത്ത് ബസിൽനിന്നിറങ്ങി. അടുത്തതായി കണ്ണന്ത്രിക്കോവിൽ അമ്പലം. ഓട്ടോ വിളിച്ചപ്പോൾ നടക്കനുള്ള ദൂരമേ ഉള്ളൂ എന്നു പറഞ്ഞു. നടന്നു. പലരുടേയും സഹയത്തോടെ(വഴി പറഞ്ഞുതന്ന്) അങ്ങനെ സുജിത്ത് ചേട്ടന്റെ വീട്ടിലെത്തി, സംഗമം നടക്കുന്ന സ്ഥലം. മുകളിൽ ആണ്,എല്ലാരും അവിടുണ്ട് എന്നുപറഞ്ഞ് സുജിത്ത് ചേട്ടൻ എന്നെ മുകളിലത്തെ നിലയിലേക്ക് കോണ്ടുപോയി. കുറച്ചുപേരൊക്കെ വന്നിട്ടുണ്ട്. ആദ്യം കണ്ടത് സൌമ്മ്യച്ചേച്ചിയെ. ചാറ്റുചെയ്ത് ഞങ്ങൾ
പരിചയമുണ്ട്. ഫോട്ടോ കണ്ടിട്ടുള്ളതിനാൽ ഞങ്ങൾക്ക് മനസിലായി. കണ്ടയുടനെ ചേച്ചി “ആഹാ ഡാ നീയോ; എനിക്ക് ജോലികിട്ടി കേട്ടോടാ”. കൊള്ളാം നല്ലകാര്യം. വന്നയുടനെതന്നെ നല്ല വാർത്തകൾ. പിന്നെ അവിടെയുണ്ടാരുന്നതിൽ എനിക്ക് പരിചയമുള്ള മുഖങ്ങൾ രവീഷും ഉഷച്ചേച്ചിയും അനുപമ ചേച്ചിയുമാരുന്നു. അനുപമ ചേച്ചി അല്പം ഗൌരവത്തിലാണ്. ഇടക്ക് ചിരിക്കുന്നുമുണ്ട്. പിറ്റേദിവസം ലാബേക്സാം ആണെന്നു പറഞ്ഞിരുന്നു. അതുകാരണമാരിക്കും ഗൌരവം.ഞാൻ വിചാരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി ചേച്ചി അധികം അങ്ങനെ ചാടിക്കയറി സംസാരിക്കുകയില്ല.
വരുന്നവർ ഓരോരുത്തവരായി സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ആൾക്കാർ വന്നുകൊണ്ടേയിരിക്കുന്നു. പിന്നെ കലാപരുപാടികൾ തുടങ്ങി. ആദ്യമായി ഉഷച്ചേച്ചി ഒരു പാട്ടുപാടി. ചിലർ കഥകളിപദവും അങ്ങനെ പലതും അവതരിപ്പിച്ചു. അപ്പോഴേക്കും യദു വന്നു. യദുവുമായി ഞാൻ ചാറ്റ് ചെയ്തിട്ടുണ്ട്. എന്റെ ഫോട്ടോ യദു കണ്ടിട്ടുണ്ട്. അതിനാൽ എന്നെ യദുവിന് മനസ്സിലായി. താരങ്ങളായ ക്രിഷണദാസുചേട്ടനും അനൂപ് ചേട്ടനും എത്തി.
ആടുത്തതായി തമ്പോല കളിയാരുന്നു. അതിൽ എനിക്കും സുഹാസ് ചേട്ടനും,ബിനോയ് ചേട്ടനും, ദിലീപ് ചേട്ടനും സമ്മാനം കിട്ടി. സമ്മാനദാന ചടങ്ങ് ആരംഭിച്ചു. ഞങ്ങൾ സമ്മാനം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാരുന്നു. ക്രിഷ്ണദാസുചേട്ടൻ ഒരു പാത്രവുമായി പ്രവേശിച്ചു. അതിൽ കുറച്ച് പേപ്പർ
കഷ്ണങ്ങളിൽ എന്തോ എഴുതിയിട്ടുണ്ട്. ഞങ്ങൾക്കുള്ള സമ്മനം ഞ്ഞങ്ങൾതന്നെ തിരഞ്ഞെടുക്കുന്നു.കൊള്ളാം. ഞങ്ങൾ ഓരോ പേപ്പർ വീതം എടുത്തു. സമ്മാനം എന്താണെന്നറിഞ്ഞ് ഞാൻ ഞെട്ടി, 3മിനിറ്റ് നുണക്കഥ പറയുക. മറ്റുള്ളവർക്കും ഇതുപോലെതന്നെ; പാട്ടുപാടുക,മഴ താഴേന്ന് മുകളിലേക്ക് പെയ്താൽ എങ്ങനെയിരിക്കും ഇതൊക്കെ അവതരിപ്പിക്കുക. ഞാൻ പോയി ചില നുണകൾ അടിച്ചുവിട്ടു.
അടുത്തതായി ക്വിസ്.

അയ്യോ,എനിക്ക് ഒത്തിരി പടികിടക്കുന്നു.തുണി തേക്കണം, വാലന്റിയൻസ് ഡേ കാർഡയക്കണം, project abstract പ്രിന്റ് എടുക്കണം.....മണി 10.45 ആയി.നാളെ കോളേജുണ്ട്.. അതിനാൽ ബാക്കി പിന്നെ.
കമന്റ്സ് ഇടാൻ മറക്കരുത് കേട്ടോ.

8 Comments:

@ 1:02 PM, <$BlogCommentAuthor$> പറഞ്ഞു...

വാലന്റൈന്‍സ് ഡേ കാര്‍ഡ് എത്രെണ്ണം വിട്ടു കണ്ണങ്കുട്ട്യേ?

 
@ 1:39 PM, <$BlogCommentAuthor$> പറഞ്ഞു...

അയ്യേ, നമ്പൂതിരിമാരിപ്പോ തംബോലയാ കളിക്ക്യാ? അക്ഷരശ്ലോകോം ചതുരംഗോം മുറുക്കും കഥകളീം കവിതയെഴുത്തും ഫലിതം പറച്ചിലുമൊന്നും ഇല്ലേ?

 
@ 2:03 PM, <$BlogCommentAuthor$> പറഞ്ഞു...

ശൃംഗാരം മാത്രം ബാക്കീണ്ട്‌ന്നു് പറഞ്ഞാല്‍ ആര്‍ക്കും മുഷിയില്ല്യാന്നു കരുതുണൂ ;)

 
@ 4:40 PM, <$BlogCommentAuthor$> പറഞ്ഞു...

Eh! Was it Sangamam or Samagamam? Randaayalum thettillaa. ;) Anyway, a very nice write up. Bhaavi indu tto.. Dileep Thenezhi

 
@ 8:39 PM, <$BlogCommentAuthor$> പറഞ്ഞു...

ആഹാ, കണ്ണങ്കുട്ട്യേ, നീ പറഞ്ഞ ചിലരെയൊക്കെ എനിക്കറിയാം കേട്ടോ. പക്ഷെ ഭാഗ്യം, അവര്‍ക്കൊന്നും എന്നെ അറിയില്ല. ഹി ഹി ഹി. അതുകൊണ്ട് അന്വേഷിച്ച് വെറുതേ സമയം പാഴാക്കല്ലേ. പ്ലീസ്...

എന്നാലും നോം ഇത്രക്കങ്ങട് നിരീച്ചില്യാട്ടോ.

 
@ 10:21 PM, <$BlogCommentAuthor$> പറഞ്ഞു...

കണ്ണങ്കുട്ട്യേ, നന്നായിട്ടുണ്ട്!
അടുത്ത കൂടലിന് അവരോടെല്ലാം യുണീകോഡിനെ കൂറിച്ച് പറയണം. മലയാ‍ളം ബ്ലോഗുകളെ കുറിച്ച് പറയണം. എല്ലാരോടും മലയാളത്തിൽ മെയിലയക്കാ‍നും ചാറ്റ് ചെയ്യാനും പറയണം.. ഓക്കേ?

 
@ 3:22 AM, <$BlogCommentAuthor$> പറഞ്ഞു...

hai nannayi ezhuthiyittundu..
sangamam attend cheyytha pratheethi aanu vayichappol
very nice
keep it up
remya

 
@ 9:17 AM, <$BlogCommentAuthor$> പറഞ്ഞു...

സ്വാര്‍ത്ഥന്‍:Red Ross ഒന്നും കൊടുത്തില്ല.അതിനുള്ള സമയമായില്ല.
ഉമേഷ്: അക്ഷരശ്ലോകോം ചതുരംഗോം മുറുക്കും കഥകളീം കവിതയെഴുത്തും ഫലിതം പറച്ചിലും എല്ലാം ഉണ്ട്(കുറവാ ട്ടോ).എപ്പോഴും ഒരേ പരുപാടികൾ മതിയോ, എന്തെങ്കിലും മാറ്റം വേണ്ടേ?
പെരിങ്ങോടന്‍: മുഷിയില്ല.
ദിലീപ് ചേട്ടോ: നമസ്കാരം, ഇടക്കൊക്കെ വരണാം കേട്ടോ
സു: ഇനി ചിലർക്കെങ്കിലും സുവിനെ മനസ്സിലാകും കേട്ടോ,സുന്റെ ബ്ലോഗ് വായനക്കരാവും അവർ.
കലേഷ് ചേട്ടാ: അതിനായിട്ടാണ് ഞാൻ ബ്ലോഗിൽ ഇത്ര വിവരിച്ചെഴുതിയത്. ഇതിലേക്കുള്ള ലിങ്ക് ഗ്രൂപ്പിലേക്കയച്ചു. അപ്പോ അതിലുള്ള കുറെപേരെങ്കിലും മലയാളം ബ്ലോഗുകൾ വായിച്ച് അവരും തുടങ്ങാൻ ശ്രമിക്കും.
രമ്മ്യാ: നന്ദി.

 

Post a Comment

Links to this post:

Create a Link