Wednesday, March 22, 2006

ഞാനിവിടുണ്ടേ......................

എന്നെ എല്ലാരും മറന്നോ? ഞാൻ ഇവടെ ജീവനോടെയുണ്ട് കേട്ടോ. ഒരല്പം ബിസിയാണെന്നു മാത്രം. കുറെ നാൾ ആയി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. എന്റെ പരീക്ഷ തുടങ്ങി. ഏപ്രിൽ 1ന് കോളേജിൽ കായികദിനം(sports) ആണ്. 6ഉം 7ഉം യുവജനോത്സവവും(arts). പറ്റുമെങ്കിൽ ഒരു Techno Festനും
പ്ലാൻ ഉണ്ട്. സമയക്കുറവും പരീക്ഷയുമാണ് തടസങ്ങൾ. പരമാവധി ശ്രമിക്കുന്നു.
മോഹൻലാൽ, മമ്മൂട്ടി, ജഗതി,ബ്ലസ്സി,മീരാ ദാസ്, നവ്യാ നയർ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട കുറെ പ്രശസ്തർ വന്നിരുന്നു. ബ്ലസിക്ക് തിരുവല്ലയിൽ വച്ച് സ്വീകരണം നൽകാൻ. അദ്ദേഹത്തിന്റെ തന്മാത്ര ഞാൻ കണ്ടില്ല. കാഴ്ച് കണ്ടിരുന്നു. പക്ഷേ എനിക്കിഷ്ടപ്പെട്ടില്ല. എനിക്ക് ഇത്തരത്തിലുള്ള കഥകൾ ഇഷ്ടമല്ല. കാശുകോടുത്തെന്തിനാ കരയുന്നേ? ഒരല്പം വിനോദത്തിനായല്ലേ നമ്മൾ ഇങ്ങനെയുള്ള പരുപാടികൾ കാണുന്നത്. കാണുന്ന അത്രയും സമയം നമ്മളെ രസിപ്പിക്കണം. വിഷമിക്കുന്നത് എനിക്കത്ര രമസല്ല. അതിനാൽ അത്തരം സിനിമകൾ ഞാൻ അങ്ങനെ കാണാറുമില്ല. ഇത് എന്റ് താല്പര്യമാണേ. നിങ്ങൾക്ക് വിഷമിക്കുന്നത് ഇഷ്ടമാണെങ്കിൽ അത്തരം പരുപാടികൾ കണ്ടോളൂ.
പിന്നെ ഒരു വർക്ക് കിട്ടി. അടുത്ത ഒരു സ്കൂളിലെ കമ്പ്യൂട്ടറുകൾ അപ്‌ഗ്രേഡ് ചെയ്യണം, ഒരു പുതിയ സിസ്റ്റം അസംബ്ലി ചെയ്തുകോടുക്കണം, കേടായ ഒരു സിസ്റ്റം ശരിയാക്കണം. അവർ കൊട്ടേഷൻ ക്ഷണിച്ചിട്ട് ഒന്നും കിട്ടിയില്ല. അപ്പോൾ ഞാൻ വിചാരിച്ചു ഞാൻ അതേറ്റെടുക്കാം എന്ന്. ഞാൻ ഒറ്റക്കേ ഒള്ളൂ. ഈ ആഴ്ച എല്ലാം ശരിയാക്കണം. ശനിയാഴ്ച് മാത്രമേ സമയമുള്ളൂ. അന്ന് തീർക്കണം. ബാക്കി എല്ലാ ദിവസവും കോളേജ് ഉണ്ട്. അടുത്തുള്ള വീടുകളിലും കൂട്ടുകാരുടെ വീടുകളിലും ഒക്കെ പോയി നന്നാക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് പൈസ കിട്ടുന്ന ഒരു വർക്ക്. ഇക്കാര്യത്തിൽ ഞാൻ ഗാന്ധിജിയുടെ കൂട്ടത്തിലാ. പഠിക്കുന്നകൂട്ടത്തിൽ ഒരു സ്വയം തൊഴിൽ കണ്ടെത്തിയാൽ നല്ലതല്ലേ? പക്ഷേ കേരളത്തിൽ അതിനുള്ള സാഹചര്യം തീരെ കൂറവാണ്. എന്തായാലും പരുപാടി തീരുന്നതുവരെ അല്പം ടെൻഷൻ ഉണ്ട്.
അയ്യോ കുറെ നേരമായി. നാളെയാണ് അൽഗോരിതം അനാലിസിസ്സ് & ഡിസൈൻ പരീക്ഷ. പൊയി വല്ലോം നോക്കട്ടെ. അല്ലേൽ ഞാൻ സ്ഥിരമായി കൊട്ടേഷൻ പിടിക്കാൻ ഇറങ്ങേണ്ടിവരും.

1 Comments:

@ 8:44 AM, <$BlogCommentAuthor$> പറഞ്ഞു...

Good Luck Arun

 

Post a Comment