Saturday, April 22, 2006

ഇലക്ഷൻ 2006

അങ്ങനെ വീണ്ടും വോട്ട് ചെയ്തു, 2ആമത്തെ വോട്ട്. ആദ്യമായാണ് ഇലട്രോണിക് വോട്ടിഗ് മെഷീനിൽ. അവിടെ ചെന്ന് കാർഡെല്ലാം കൊടുത്ത് വോട്ടു ചെയ്യാ‍ൻ തുടങ്ങിയപ്പോഴേക്കും പ്രിസീഡിഗ് ഓഫീസർ ഓടിവന്നു. അങ്ങേർക്ക് സംശയം എനിക്ക് 18വയസ് കഴിഞ്ഞിട്ടുണ്ടോ എന്ന്. തിരിച്ചറിയാൻ പറ്റാത്ത കാർഡ് (തിരിച്ചറിയൽ കാർഡ്)പരിശോധിച്ച ശേഷം എന്നോട് ചോദിക്കുവാ “18 കഴിഞ്ഞോ?“. ഞാൻ പറഞ്ഞു “ഹും അതൊക്കെ 2 വർഷം മുമ്പ് കഴിഞ്ഞതാ”. ഉടനെ വേറൊരാൾ “കന്നിയാണോ?“. “ഓ അതും കഴിഞ്ഞതാ” ഞാൻ പറഞ്ഞു. വോട്ടിഗ് മെഷീന്റെടുക്കൽ ചെന്ന ഞാൻ ഞെട്ടിപ്പോയി, എത്ര സ്ഥാനാർഥികളാ. ആരേയും അറിയില്ല. ആകപ്പാടെ 2 പേരുടെ ഫോട്ടോ വരുന്നവഴി കണ്ടൂ, വേറെ ആരേം അറിയില്ല. എന്തായാലും ചെയ്തല്ലേ പറ്റുള്ളൂ. ഒരുത്തനങ്ങു കുത്തി. ഒരു കരച്ചിലും കേട്ടു. പാവം വേദനിച്ചുകാണും. കുത്ത് ശരിയായ സ്ഥാനത്തുതന്നെ കൊണ്ടു എന്നതിന് തെളിവാണ് ആ കരച്ചിൽ.

8 Comments:

@ 12:28 AM, <$BlogCommentAuthor$> പറഞ്ഞു...

കൊള്ളാം... അങ്ങനെ തന്നെ വേണം. സ്ഥാനാര്‍ത്ഥികളെയോ അറിയില്ല... എന്തിനാ വോട്ട് ചെയ്തതെന്ന് അറിയാമോ? വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കുന്നതാ നല്ലതെന്നു തോന്നിപ്പോകുന്നു.

 
@ 3:13 AM, <$BlogCommentAuthor$> പറഞ്ഞു...

എനിക്ക് വോട്ട് ചെയ്യാൻ വലിയ താല്പര്യമൊന്നും ഇല്ല. ചുമ്മാ പോയി ചെയ്തതാ. വോട്ടിഗ് ശതമാനം കുറക്കെണ്ടാ എന്നു കരുതി. അതുകാരണം ഏറ്റവും കൂടുതൽ ശതമാനം ഇവിടാ, കുട്ടനാട്ടിൽ.

 
@ 2:10 AM, <$BlogCommentAuthor$> പറഞ്ഞു...


പട്ടിണിയില്ലാതാകാന്‍ യു.ഡി.എഫ്‌ ജയിക്കണം: ഉമ്മന്‍ചാണ്ടി

ഭരണമില്ലെങ്കില്‍ പട്ടിണിയാവുന്ന ചേല്‌ക്കാണല്ലോ നമ്മുടെ മുഖ്യന്‍ അതിവേഗം എത്തിയത് :)

 
@ 7:10 PM, <$BlogCommentAuthor$> പറഞ്ഞു...

ദയവായി താങ്കളുടെ ചില്ലുകള്‍ ശരിയാക്കൂ. അവ ഒരു ചതുരമായാണ് കാണുന്നത്.

 
@ 2:11 AM, <$BlogCommentAuthor$> പറഞ്ഞു...

njan vicharichu arunite kani vote aanu ennu..
remya

 
@ 4:57 AM, <$BlogCommentAuthor$> പറഞ്ഞു...

Chethana : വോട്ട് ചെയ്തോ?
സന്തോഷ്: എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. ഫോണ്ടിന്റെ കുഴപ്പമാരിക്കും. ഞാൻ AnjaliOldLipiയാ ഉപയോഗിക്കുന്നത്.
Remya: ഇന്നല്ലാരുന്നോ കന്നിവോട്ട്?

 
@ 10:00 AM, <$BlogCommentAuthor$> പറഞ്ഞു...

ചില്ലും ചതുരവും എന്ന ഈ ലേഖനം വായിക്കൂ. മറ്റൊരു ഫോണ്ട് ഉപയോഗിക്കുന്നതു വരെ താങ്കള്‍ക്ക് കുഴപ്പം മനസ്സിലാകില്ല.

 
@ 10:57 AM, <$BlogCommentAuthor$> പറഞ്ഞു...

thanks. i will try

 

Post a Comment