ഹോ ഒരു മാസത്തിൽ കൂടുതലായി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. സമയം കിട്ടിയില്ല. പരീക്ഷ(ഇന്റെർനൽ), പ്രോജക്റ്റ് തുടങ്ങിയ തീർക്കണമാരുന്നു. അതുകഴിഞ്ഞപ്പോൾ മുത്തശ്ശന്റെ ശതാഭിഷേകം. എല്ലാരും വന്നിരുന്നു. അതടിച്ചുപൊളിച്ചു കഴിഞ്ഞപ്പോൾ ദേ വീണ്ടും അടുത്ത ചടങ്ങ്- ചേട്ടന്റെ(കസിൻ) വേളി(Photo Album). 2ആഴ്ചകൊണ്ട് പെണ്ണുകാണലും നിശ്ചയവും വേളീം എല്ലാം നടത്തി. അതിന്റെ റിസപ്ഷനായി കോഴിക്കോട് പോയി കുറച്ചുദിവസം അവിടെ കറങ്ങി. അങ്ങനെ ആദ്യമായി കോഴിക്കോട്ട് പോയി. 12മണിക്കൂർ യാത്ര. പോയി തിരിച്ചുവരുന്നതുവരെ വണ്ടിയുടെ വൈപ്പർ ഓഫാക്കിയില്ല അത്ര മഴ ആരുന്നു. വരുന്നവഴി ഗുരുവായൂരിലും കയറി. 3ന് ചേട്ടനെ ഓസ്ട്രേലിയലേക്ക് വണ്ടി കയറ്റി. ഇന്നലെ ചേച്ചിയുടെ(കസിൻ) വേളി നിശ്ചയമാരുന്നു. വേളി ആഗസ്റ്റ് 31ന്. എല്ലാം കഴിഞ്ഞ് ഇപ്പോഴാ സമയം കിട്ടിയത്.
ഇപ്പോ സ്റ്റഡി ലീവാണ്. പരീക്ഷ 2-3 പ്രാവശ്യം മാറ്റി. ഈ മാസം അവസാനം കാണുമെന്നാരുന്നു ഇന്നുവരെ പറഞ്ഞത്. ഇപ്പോ കേൾക്കുന്നു വീണ്ടും മാറ്റിയെന്ന്. ആ ആർക്കറിയാം. ഒരു പ്രാവശ്യമെങ്കിലും അവർ പരീക്ഷ പറയുന്ന ദിവസം നടത്തി എനിക്കെഴുതാൻ സാധിക്കണേ എന്ന പ്രാർത്ഥന ഈ ജന്മം നടക്കുമെന്നു തോന്നുന്നില്ല.

4 Comments:
ഞാൻ തിരിച്ചെത്തി.
തിരിച്ചു സ്വാഗതം...
വന്നകാലേ നില്‍ക്കാതെ നിന്ന കാലേ ഇരുന്നിട്ട് എന്തെങ്കിലും ഒക്കെ പോസ്റ്റെഴുതൂ.. :-)
ഫോട്ടോസ് എല്ലാം കണ്ടു, ഒരു വേളിക്കു കൂടിയ പോലെ തോന്നി. :)
കണ്ണങ്കുട്ടീ, നന്നായി പഠിച്ച് പരീക്ഷ എഴുത്. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ബ്ലോഗൂ..
Post a Comment