Sunday, June 18, 2006

അഹാ നമ്മുടെ ബുലോകം പത്രത്തിൽ വാർത്തയായല്ലോ. പുലികളുടെ പേരും ഉണ്ട്. പുപ്പുലിയുടെ ഫോട്ടോയും. അപ്പോ ഇനി കുറെ മലയാളം ബ്ലോഗരെ പ്രതീക്ഷിക്കാം, കുറഞ്ഞപക്ഷം കുറച്ച് വായനക്കാരെങ്കിലും എത്തും.

എന്റെ പരീക്ഷ ജൂലൈ 4ന് തുടങ്ങും. 18നാണ് അവസാനിക്കുന്നത്. 2 ബ്ലോഗുകൾ തുടങ്ങാൻ പ്ലാൻ ഉണ്ട്. പക്ഷെ അതിൽ കുറച്ച് പടങ്ങൾ കേറ്റണം. എന്റെ ഡയൽ-അപ് ഉപയോഗിച്ച് നടക്കുന്നില്ല. ഈ മാസം ബി.എസ്.എൻ.എൽ ന്റെ ഡാറ്റ വൺ ബ്രോഡ്ബാൻഡ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. പരീക്ഷ കഴിയുമ്പോഴേക്കും കിട്ടണം.

8 Comments:

@ 1:04 AM, <$BlogCommentAuthor$> പറഞ്ഞു...

കണ്ണങ്കുട്ടീ, മാദ്ധ്യമം പത്രംകണ്ടായിരുന്നോ?
ആശംസകള്‍!

 
@ 1:15 AM, <$BlogCommentAuthor$> പറഞ്ഞു...

illaa, manorama maathrane kandollu. maadhyamathil enda vaartha?

 
@ 1:20 AM, <$BlogCommentAuthor$> പറഞ്ഞു...

മാധ്യമത്തിലല്ലേ കണ്ണന്‍‌കുട്ടി താരമായിരിക്കുന്നത്. ഇന്നത്തെ മാധ്യമം ഓണ്‍ലൈനിന്റെ ഹോം‌പേജിന്റെ മുകളില്‍ ഇടതു വശത്ത് ക്ലിക്കുകയോ അല്ലെങ്കില്‍ കേരളം സെക്‍ഷനില്‍ ക്ലിക്കി നോക്കുകയോ ചെയ്‌താല്‍ കണ്ണന്‍‌കുട്ടി ഇങ്ങിനെ ചിരിച്ചോണ്ടിരിക്കുന്നത് കാണാം. കണ്ണന്‍‌കുട്ടിയേപ്പറ്റി വാര്‍ത്തയുമുണ്ട്. നോക്കിക്കേ......

 
@ 1:22 AM, <$BlogCommentAuthor$> പറഞ്ഞു...

അതെയോ?? ഞാൻ നോക്കട്ടേ. ഇനി മാധ്യമം എവിടെനിന്നൊപ്പിക്കും.എന്തായാലും നോക്കട്ടേ.

 
@ 1:25 AM, <$BlogCommentAuthor$> പറഞ്ഞു...

http://www.madhyamamonline.in/fullstory.asp?nid=26742&id=4

ഇതാരാന്ന് നോക്കിയേ കുട്ടിയേ:)

 
@ 1:26 AM, <$BlogCommentAuthor$> പറഞ്ഞു...

ഹൊ... ഞാന്‍ ഇപ്പൊ തന്നെ ഒന്ന് വായിക്കട്ടെ.. നന്ദി ബൂലോകരെ.. നന്ദി..

 
@ 1:27 AM, <$BlogCommentAuthor$> പറഞ്ഞു...

oh thanks chechi,ഞാനും വായിക്കട്ടേ

 
@ 1:38 AM, <$BlogCommentAuthor$> പറഞ്ഞു...

എന്റമ്മോ ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ലേ!!!!!!!!!!! സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ....
ഹി ഹി ഹി.

 

Post a Comment