Monday, June 19, 2006

എന്റെ ബ്ലോഗ് പത്രത്തിൽ

ഇന്ന് വായനാ ദിനം. അതിന്റെ വാർത്തായാണ് പത്രത്തിൽ. അതിൽ മലയാളികളുടെ വായന കമ്പ്യൂട്ടറിലേക്ക് എന്നുള്ളതിൽ നമ്മുടെ ബൂലോകത്തിന് ഉദാഹരണമായി എന്റെ ബ്ലോഗാണ് കൊടുത്തിരിക്കുന്നത്. ആ റിപ്പോർട്ടെഴുതിയ എം. അബ്ദുൽ റഷീദ് ചേട്ടനെ കണ്ടിരുന്നെങ്കിൽ ഒരു ട്രീറ്റ് കൊടുക്കാമാരുന്നു.
എല്ലാർക്കും നന്ദി കേട്ടോ. ഇന്ന് വീട്ടിൽ വന്നാൽ പായസം തരാം. ഹി ഹി ഹി
ഇതാ അതിന്റെ ലിങ്ക് http://www.madhyamamonline.in/fullstory.asp?nid=26742&id=4

7 Comments:

@ 7:25 AM, <$BlogCommentAuthor$> പറഞ്ഞു...

പായസം ഒരു മെ‌യില്‍ അറ്റാച്ച്മെന്റ് ആയി ഈ വിലാസത്തില്‍ അയക്കുക.. kunjans1@gmail.com

 
@ 7:34 AM, <$BlogCommentAuthor$> പറഞ്ഞു...

അരുണ്‍കുട്ടീ,
കലക്കീട്ടുണ്ടു..ഇനി എന്തായിരിക്കും ഒരു ഷൈനിങ്ങ്..അതും ഫോട്ടൊ സഹിതം. ഇനി വീട്ടുകാരോടു ധൈര്യമായിട്ടു പറയാല്ലൊ, ഞാന്‍ ബ്ലോഗുകയാണു ശല്ല്യപ്പെടുത്തരുതു എന്നു..:)

 
@ 8:01 AM, <$BlogCommentAuthor$> പറഞ്ഞു...

മാധ്യമത്തിലെ ലാസ്റ്റ് കണ്ടിട്ടു എനിക്കു ഇവിടെ ഇരിക്കുന്ന ചപ്പാത്തിക്കോല്‍ ചിലരുടെ തലക്കിട്ടു പൂശാന്‍ തോന്നണുണ്ടു? എന്താന്നേ നമ്മള്‍ ഇങ്ങിനെ? അതും ബ്ലോഗും ഒക്കെ തമ്മില്‍ എന്തു ബന്ധം?

മാധ്യമ എന്ന ദിനപത്രം വളരുകയാണു.ഇത്രെം ദിന്‍പത്രങ്ങള്‍ ഉള്ള വേറൊരു നാടില്ല.അതു മലായളികളുടെ വായനാശീലത്തെയാണു സൂചിപ്പിക്കുന്നതു.എങ്കിലും മാധ്യമം ദിനപത്രങ്ങള്‍ ചിലരെല്ലാം മീന്‍ പൊതിയാനും,ചിലരാകട്ടെ നിലത്തു കിടന്നുറങ്ങാനും ഉപയോഗിക്കുന്നു.അതു മാത്രമാണു ഒരു പക്ഷെ ഈ പത്രങ്ങളുടെ വളര്‍ച്ചയില്‍ തടസ്സം ആയി നിക്കുന്നതു.

സോറി, അരുണ്‍കുട്ടി ഓഫ് ട്ടോപ്പിക്കിനു,
എന്നാലും എങ്ങിനെയാ പറയാണ്ടിരിക്ക്യാ...

 
@ 9:22 AM, <$BlogCommentAuthor$> പറഞ്ഞു...

LG: എനിക്കും തോന്നി, വയനയും അതും തമ്മിൽ എന്തു ബന്ധം എന്ന്. മനോരമയിലേത് കൊള്ളാം, എല്ലാത്തിലേക്കും അതിൽ ലിങ്കും ഉണ്ടല്ലോ.
മനോരമ കണ്ടപ്പോഴേ ഞാൻ വീട്ടിൽ എല്ലാരേം കാണിച്ചു. എന്നിട്ടു പറഞ്ഞു “ദേ ഇവരെ കണ്ടോ എന്റെ കൂട്ടുകാരാ, പുലികളാ. ഇനി ഞാൻ നെറ്റിൽ ചുമ്മാതിരിക്കുവാന്ന് പറയരുത്. ഇവരോടൊക്കെ കൂട്ടുകൂടാൻ പറ്റിയില്ലെ. ഇനിയും കുറേ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ അവിടെയുണ്ട് എന്ന്". വൈകുന്നെരം മാധ്യമത്തിലേതും കൂടിക്കാണിച്ച് അവരെ വിശ്വസിപ്പിച്ചു. ഇനി സമാധാനമായി ബ്ലോഗാം.
കുഞ്ഞൻസ്: അയച്ചേക്കാമേ, പക്ഷേ ഏതു പായസമാ???

 
@ 10:01 AM, <$BlogCommentAuthor$> പറഞ്ഞു...

ഹായ്. കണ്ണന്‍‌കുട്ടിയുടെ ഫോട്ടോ പത്രത്തില്‍.

 
@ 10:10 AM, <$BlogCommentAuthor$> പറഞ്ഞു...

ഹായ്‌... ചിലവു ചെയ്യണം. :)

 
@ 5:04 AM, <$BlogCommentAuthor$> പറഞ്ഞു...

ഹായ്..
ഒടുവില്‍ കണ്ണാ ഞാനുമെത്തി ഇവിടെ.
ഗുരുവെ.. “ണ്ട“ തപ്പി തപ്പി ഞാന്‍ കുറെ നടന്നു. ഒടുവില്‍ കണ്ടു പിടിച്ചു. nT യുമാണു “ണ്ട” എന്നു.
കൊള്ളാം അരുണ്‍. നന്ദി.

 

Post a Comment