Monday, October 31, 2005

ദീപാവലി ആശംസകൽ


എല്ലാവർക്കും എന്റെ ദീപാവലി ആശംസകൽ

സ്നേഹപൂർവ്വം
കണ്ണൻ

Wednesday, October 26, 2005

ഡോ. ഗോപാലൻ

ഗോപാലൻ നഗരത്തിലെ ഒരു പോളിടെക്നിക് പ്രിൻസിപ്പാളാണ്.
ഒരിക്കൽ ജില്ലയിൽ പ്രൈവറ്റ് ബസ്സുകൽ പണിമുടക്കി. പക്ഷെ മിക്കവാറും കുട്ടികൽ കോളേജിലെത്തി. ബസ്സ് സമരമായതിനാൽ ഉച്ചയ്ക്ക് നേരത്തെ പോകാനനുവദിക്കണമെന്ന് അവർ ഗോപാലനോടപേക്ഷിച്ചു. ഉടൻ തന്നെ ഗോപാലൻ “ശരി, ഞാൻ ചെയർമാനുമായിട്ട് സംസാരിച്ചിട്ട് നാളെ രാവിലെതന്നെ തീരുമാനം അറിയിക്കാം“.

ഒരിക്കൽ പ്രിൻസിപ്പാളും ചെയർമാനും കുട്ടികളും തമ്മിൽ ഒരു ചർച്ച നടക്കുന്നു. ഒരു കുട്ടി എഴിനേറ്റുപറഞ്ഞു ”സർ, നമ്മുടെ കോളേജിന് എങ്ങും യാതൊരു വിലയും ഇല്ല“ .ഉടൻ തന്നെ ഗോപാലൻ “ആരു പറഞ്ഞു, പിന്നെങ്ങനെയാണ് കഴിഞ്ഞ വർഷം ഒരു ബൂസ്റ്ററുപോലുമില്ലതെ ഇത്രയും കുട്ടികൽ ഇവിടെവന്നൂചേർന്നത്?”. എല്ലാരും ചിരിച്ചു, ഗോപാലനുമാത്രം ഒന്നും മനസ്സിലായില്ല. ചെയർമാൻ എഴുനേറ്റുനിന്നു പറഞ്ഞു “ക്ഷമിക്കണം, നമ്മുടെ പ്രിൻസിപ്പാൽ ഉദ്ദേശിച്ചത് ബ്രോഷർ എന്നാ‍ണ്“.

പ്രോജ്ക്റ്റ് ചെയ്യാനുള്ള സമയം, എല്ലാരും വിവിധ കമ്പനികളിൽ പ്രോജക്റ്റിനു ശ്രമിക്കുന്നു. കുറച്ചുപേർക്ക് രാജസ്താനിലെ ഒരു കമ്പനിയിൽ അവസരം ലഭിച്ചു. അവർ പ്രിൻസിപ്പാളിനെ കണ്ട് അനുവാദം ചോദിച്ചു. നമ്മുടെ ഗോപാലന്റെ മറുപടി ഇതാരുന്നു “ഇത് ഞാൻ അനുവദിക്കില്ല, ഇന്ത്യയ്ക്ക് വെളിയിൽ പോയി പ്രോജെക്റ്റ് ചെയ്താൽ നിങ്ങൽ സമയ്ത്തിനുള്ളിൽ തിരിച്ചുവരില്ല. അതുകാരണം പ്രോജെക്റ്റ് ഇന്ത്യയിൽ തന്നെ ചെയ്താൽ മതി”.

ടൂറിന്റെ സമയം, പോകുന്നതിനുമുൻപ് റൂട്ടുമാപ്പ് കാണിച്ച് പ്രിൻസിപ്പളിന്റെ സൈൻ(sign) വാങ്ങണം. ഗോവയ്ക്ക് പോകുന്നവർ റൂട്ടുമാപ്പുമായി ഗോപാലന്റെ അടുക്കൽ ചെന്നു. നോക്കി ഒപ്പിട്ട ശേഷം ഗോപാലൻ “ഇനി റൂട്ടുമാപ്പ് കാണീക്കുമ്പോൽ ഫുൾ ഫോമും(Full form) കൂടി എഴുതണം.” മാപ്പിൽ GOA(ഗോവ) എന്ന് മാർക്കുചെയ്തിരുന്നു, ഗോപാലൻ വിചാരിച്ചു അത് ഏതോ സ്തലത്തിന്റെ ഷോർട്ട് ഫോം(short form) ആണെന്ന്.

ഒപ്പിടുന്നത് ഗോപാലൻ വളരെ ഇഷ്ടമുള്ള പരിപാടിയാണ്. എന്തുകൊടുത്താലും ഒപ്പിട്ടുതരും. ഒരുക്കൽ 10ആ ക്ലാസിന്റെ Mark list അറ്റസ്റ്റ് ചെയ്യാൻ ഗോപാലന്റെ കൈയിൽ ഒർജിനലും കോപ്പിയും(Xerox) കോടുത്തു. അദ്ദേഹം കോപ്പികളും ഒർജിനലും അറ്റസ്റ്റുചെയ്തുകോടുത്തു.

Thursday, October 20, 2005

ആനയും ഉറുമ്പും

ഒരിക്കൽ കുറെ ഉറുമ്പുകൽ കാട്ടിലെ തടാകത്തിൽ കുളിക്കാനിറങ്ങി. അവർ അങനെ നീന്തി രസിച്ചുകൊണ്ടിരുന്നപ്പോൽ ഒരു ആൻ കുളിക്കാൻ തടാകത്തിലിറങ്ങി. ഇറങ്ങരുതെന്ന് ഉറുമ്പുകൾ പറഞ്ഞെങ്കിലും ആന അതു കേട്ടില്ല. ആന ഇറങ്ങിയ ഓളത്തിൽ മിക്കവാറും ഉറുമ്പുകൾ ഒഴുകി കരയിൽ ചെന്നു. പക്ഷേ ഒരു ഉറുമ്പ് ഒഴുകി ചെന്നത് ആനയുടെ മസ്തകത്തിലാണ്. അതുകണ്ട ബാക്കി ഉറുമ്പുകൾ ഉറക്കെ വിളിച്ചു പറഞ്ഞു “ മുക്കിക്കൊല്ലെടാ ആ അഹങ്കാരിയെ”.

ബൈക്കപകടം
1)ഒരിക്കൽ ഒരു ആനയും ഉറുമ്പും കൂടി നാടുകാണാൻ ബൈക്കുമെടുത്തിറങ്ങി. പോകുന്ന വഴിയിൽ വണ്ടിമറിഞ്ഞു.രണ്ടുപേരുടേം തല കല്ലിൽ ചെന്നിടിച്ചു.ആനയുടെ തല പോട്ടി പക്ഷെ ഉറുമ്പിന്റെ തലക്കൊന്നും പറ്റിയില്ല. എന്തുകൊണ്ട്?.
2) അതുക്ഴിഞ്ഞ് ആനയെ കാണാൻ ഉറിമ്പ് ആശുപത്രിയിലെത്തി. ആരോടും ചോദിക്കാതെതന്നെ ആന ആ റുമിലുണ്ടെന്നുപറഞ്ഞ് ഉറുമ്പ് ആദ്യം കണ്ട റൂമിലേക്കു കയ്യറി. അവിടെ ചെന്നപ്പോൽ ആന അവിടുണ്ട്. ഉറുമ്പിനെങ്ങനെ മനസ്സിലായി ആന ആ റൂമിലുണ്ടെന്ന്?
3) ഒരിക്കൽ ആനയും ഉറുമ്പും കൂടി സാറ്റ് കളിക്കുവാരുന്നു. ആന എണ്ണി, ഉറുമ്പുപോയി ഒളിച്ചു. കുറെതപ്പിയിട്ടും ആണക്ക് ഉറുമ്പിനെ കണ്ടുപിടിക്കനായില്ല. അവസാനം തപ്പി അമ്പലമുറ്റത്തെതിയപ്പോൽ ആനക്ക് മനസ്സിലായി ഉറുമ്പ് അമ്പലത്തിലുണ്ടെന്ന്. എഞ്ഞനെ മനസ്സിലായി?
---------------------------------------------------------------
ഉത്തരങ്ങൽ
1) ഉറുമ്പിനൊന്നും പറ്റഞ്ഞത് ഉറുമ്പ് ഹെൽമറ്റ് വചിട്ടുണ്ടാ‍യിരുന്നതുകൊണ്ടാണ്.
2) റുമിനുമുകളിൽ “അന്തർ ആനാ ഹൈ” എന്ന ബോർടുണ്ടായിരുന്നു.
3) ഉറുമ്പിന്റെ ചെരുപ്പ് വെളിയിൽ കിടക്കുന്നത് ആന കണ്ടു.അപ്പോൽ അമ്പലത്തിനുള്ളിൽ കയറിയതാണെന്നു മനസ്സിലായി.

Sunday, October 16, 2005

സ്വാമി വിവേകാനന്ദന്റെ പ്രസംഗം

സ്വാമി വിവേകാനന്ദന്റെ പ്രസംഗം –ഭാഗം 1(7.16MB) -->
http://jdk.phpkid.org/wp-content/Swami%20Vivekananda%20-%200002.mp3
സ്വാമി വിവേകാനന്ദന്റെ പ്രസംഗം –ഭാഗം 2(4.78mb) -->
http://jdk.phpkid.org/wp-content/Swami%20Vivekananda%20-%200002.mp3
(കേൾക്കുവാനായി ക്ലിക്ക് ചെയ്യുക.
ഡൌൺലോഡുചെയ്യുന്നതിനായി Right click on link and Save Target As on ur computer .)
(Source: http://jdk.phpkid.org/2005/03/05/ever-wanted-to-hear-swami-vivekananda/)
ഞാൻ ഇത് ഡൌൺലോഡുചെയ്തില്ല. മൊത്തം 12mb ഉള്ളതുകാരണം ഡൌൺലോഡുചെയ്യാൻ സമയം കിട്ടിയില്ല. എന്തായാലും internal exam കഴിഞ്ഞ് ഡൌൺലോഡുചെയ്യാം എന്നു വിചാരിക്കുന്നു.

Friday, October 07, 2005

എന്റെ 5ആം സെമെസ്റ്റെർ

അങ്ങനെ എന്റെ 5ത് സെമെസ്റ്റെറിന്റെ ക്ലാസ് ഇന്നു കഴിഞ്ഞു. ഇനി 2nd internal പിന്നെ Study Leave
പിന്നെ University exam. എന്റെ 5ത് സെം എങ്ങനെയെന്നു നോക്കാം.

ജൂണിൽ കോളേജ് തുറന്നു. റ്റീച്ചറുമ്മാർക്ക് ഉത്തർക്കടലാസ് പരിസോധനയുള്ളതിനാൽ ക്ലാസ് തുടങ്ങിയത് ജൂലൈയിൽ. ജൂലൈയിൽ 4ത് semesterte ലാബ് പരീക്ഷ. അതിനാൽ 3ആഴ്ച അങ്ങനെ പോയി. പിന്നെ റ്ഗുലർ ക്ലാസ് തുടങ്ങി. ഇടയ്ക്ക് 2-3 ദിവസം സമരം പിള്ളാരുടെ വക. അടുത്തതായി ഒരാഴ്ച study tour.അങ്ങനെ ഒരാഴ്ച പോയി. വീണ്ടും 5-6 സമരങ്ങൾ ബസ് സമരമായും പണിമുടക്കായും. അടുത്താതായി 1st sectional exam നടന്നു.ഇതിനിടയ്ക്ക് 3-4 ദിവസം വെള്ളപ്പോക്കത്തിൽ പോയി. ഓണമായി. അതിനാൽ ഓണാഖോഷവും(i dont know how we can write kha in keyman) ഓണാവധിയും. അവധി കഴിഞ്ഞു, ക്ലാസ് തുറന്നു. വീണ്ടും 2-3 ദിവസം സമരം പിള്ളാരുടെ വക. അങ്ങനെ എന്റെ 5ആം സെമെസ്റ്റെറിൽ ആകെ 40ദിവസത്തിൽ താഴെയാണ് കോളേജ് ഉണ്ടായിരുന്നത്. ഇതിൽ 3ആഴ്ചയോളം പരീക്ഷ,സെമിനാർ,മറ്റാഖോഷങ്ങൽ എന്നിവയായിരുന്നു. ചുരുക്കത്തിൽ വെറും 3ആഴ്ചയാണ് ക്ലാസ് നടന്നത്.

യൂണിവേഴ്സിറ്റിയുടെ(MG) കാര്യം പറയുവേ വേണ്ട. കുറഞ്ഞത് 2 പ്രാവിശ്യമെങ്കിലും പരീക്ഷ മാറ്റി വയ്ക്കണം. ഞങ്ങൽ എഴുതിയ 3 പരീക്ഷയും കുറഞ്ഞത് 2 പ്രാവിശ്യമെങ്കിലും മാറ്റി. എന്റെ ഒരു കൂട്ടുകാരനെ 50തി 54മാർക്ക് സെക്ഷെണൽ. ഒരാൽ 1 പരീക്ഷ suppply എഴുതിയപ്പോൽ അവന് കിട്ടിയത് വേറെ 3 പേപ്പർ. അങ്ങനെ ഒരുപാടു സംഭവങ്ങൽ കിടക്കുന്നു. എഴിതിയാൽ ഉടനെയൊന്നും തീരില്ല. അതിനാൽ ഞാൻ നിർത്തുന്നു.