Wednesday, June 21, 2006

സഹായം വേണേ.....

എനിക്ക് എന്റെ G-Mail idyil നിന്നും ധാരാളം മെയിലുകൾ എന്റെ Yahoo IDy ഇൽ കിട്ടി. എല്ലാം 178-179KB വലുപ്പമുള്ള ഫയലുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഒന്നും അയച്ചിട്ടില്ല.

From:"arunmvishnu" View Contact Details  View Contact Details Add Mobile Alert
To:arunmvishnu@yahoo.com
Subject: Re:


Attachments00.HQX Attachments00.HQX ഇതൊക്കെയാണ് ഫയലുകൾ, പിന്നെ കുറെ പടങ്ങളും.

അതു മാത്രമല്ല എന്റെ Hotmail IDyilekke എന്റെ യാഹുവിൽ നിന്നും ഒരു മെയിലും കിട്ടി.
പക്ഷേ ഞാൻ Sent Mail's l നോക്കിയപ്പോൾ ഞാൻ അയച്ചതൊന്നുമല്ലാതെ വേറെ ഒന്നും കണ്ടില്ല.

എന്റെ Passwords എനിക്കല്ലാതെ വേറെ ആർക്കും അറിയില്ല. എനിക്കു തൊന്നുന്നു ഇത് ente password കിട്ടി എന്റെ മെയിലിൽ നിന്നും അയച്ചതല്ല. വേറെ ഏതെങ്കിലും വഴിയിലൂടെ അയച്ചതാണ്.
ആർക്കെങ്കിലും ഇതിന്റെ കാരണം അറിയാമോ???

Monday, June 19, 2006

എന്റെ ബ്ലോഗ് പത്രത്തിൽ

ഇന്ന് വായനാ ദിനം. അതിന്റെ വാർത്തായാണ് പത്രത്തിൽ. അതിൽ മലയാളികളുടെ വായന കമ്പ്യൂട്ടറിലേക്ക് എന്നുള്ളതിൽ നമ്മുടെ ബൂലോകത്തിന് ഉദാഹരണമായി എന്റെ ബ്ലോഗാണ് കൊടുത്തിരിക്കുന്നത്. ആ റിപ്പോർട്ടെഴുതിയ എം. അബ്ദുൽ റഷീദ് ചേട്ടനെ കണ്ടിരുന്നെങ്കിൽ ഒരു ട്രീറ്റ് കൊടുക്കാമാരുന്നു.
എല്ലാർക്കും നന്ദി കേട്ടോ. ഇന്ന് വീട്ടിൽ വന്നാൽ പായസം തരാം. ഹി ഹി ഹി
ഇതാ അതിന്റെ ലിങ്ക് http://www.madhyamamonline.in/fullstory.asp?nid=26742&id=4

Sunday, June 18, 2006

അഹാ നമ്മുടെ ബുലോകം പത്രത്തിൽ വാർത്തയായല്ലോ. പുലികളുടെ പേരും ഉണ്ട്. പുപ്പുലിയുടെ ഫോട്ടോയും. അപ്പോ ഇനി കുറെ മലയാളം ബ്ലോഗരെ പ്രതീക്ഷിക്കാം, കുറഞ്ഞപക്ഷം കുറച്ച് വായനക്കാരെങ്കിലും എത്തും.

എന്റെ പരീക്ഷ ജൂലൈ 4ന് തുടങ്ങും. 18നാണ് അവസാനിക്കുന്നത്. 2 ബ്ലോഗുകൾ തുടങ്ങാൻ പ്ലാൻ ഉണ്ട്. പക്ഷെ അതിൽ കുറച്ച് പടങ്ങൾ കേറ്റണം. എന്റെ ഡയൽ-അപ് ഉപയോഗിച്ച് നടക്കുന്നില്ല. ഈ മാസം ബി.എസ്.എൻ.എൽ ന്റെ ഡാറ്റ വൺ ബ്രോഡ്ബാൻഡ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. പരീക്ഷ കഴിയുമ്പോഴേക്കും കിട്ടണം.

Wednesday, June 14, 2006

ഗുരുവും ശിഷ്യനും

ഭാരതത്തിലെ ഒരു ഗ്രാമത്തിൽ:
ഗുരു 6ആം തരത്തിലെ ശിഷ്യന്മാരെ മഹാഭാരതത്തിലെ കൃഷ്ണന്റെ ജന്മം വിശദീകരിക്കുന്നു.
ഗുരു: കംസൻ ഒരു അശരീരി കേൾക്കുന്നു “നിന്റെ സഹോദരിയുടെ 8ട്ടാമത്തെ പുത്രൻ നിന്നെ വധിക്കും”. ഇതു കേട്ട കംസൻ വളരെ ഭയപ്പെട്ടു. വസുദേവനേം ദേവകിയേം തുറുങ്കിലിടാൻ അവൻ കല്പിച്ചു,
ആദ്യത്തെ കുട്ടിയുണ്ടായി, കംസൻ അവനെ വിഷം കൊടുത്തു കൊന്നു.
രണ്ടാമത്തെ പുത്രനെ കൊക്കയിൽ എറിഞ്ഞു.
3ആം................
...............
...................
അങ്ങനെ 8ട്ടാമത്തെ പുത്രൻ കംസനെ വധിച്ചു.

ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കൈ പൊക്കൂ
ഉടൻ തന്നെ രാമു കൈപൊക്കി
ഗുരു: രാമൂ ലോകത്തുള്ളവർക്കാർക്കും മഹാഭാരതത്തിൽ സംശയം ഇല്ല. പിന്നെ നിനക്കെന്തു സംശയം; ചോദിക്കൂ
രാമു: ഗുരോ, 8ട്ടാമത്തെ പുത്രൻ വധിക്കും എന്ന് കംസനറിയാമരുന്നെങ്കിൽ പിന്നെന്തിനാ വസുദേവനേം ദേവകിയേം ഒരു മുറിയിലിട്ടത്.

{ഒരു ഈമെയിൽ തർജ്ജിമ }

Thursday, June 08, 2006

ഹോ ഒരു മാസത്തിൽ കൂടുതലായി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. സമയം കിട്ടിയില്ല. പരീക്ഷ(ഇന്റെർനൽ), പ്രോജക്റ്റ് തുടങ്ങിയ തീർക്കണമാരുന്നു. അതുകഴിഞ്ഞപ്പോൾ മുത്തശ്ശന്റെ ശതാഭിഷേകം. എല്ലാരും വന്നിരുന്നു. അതടിച്ചുപൊളിച്ചു കഴിഞ്ഞപ്പോൾ ദേ വീണ്ടും അടുത്ത ചടങ്ങ്- ചേട്ടന്റെ(കസിൻ) വേളി(Photo Album). 2ആഴ്ചകൊണ്ട് പെണ്ണുകാണലും നിശ്ചയവും വേളീം എല്ലാം നടത്തി. അതിന്റെ റിസപ്ഷനായി കോഴിക്കോട് പോയി കുറച്ചുദിവസം അവിടെ കറങ്ങി. അങ്ങനെ ആദ്യമായി കോഴിക്കോട്ട് പോയി. 12മണിക്കൂർ യാത്ര. പോയി തിരിച്ചുവരുന്നതുവരെ വണ്ടിയുടെ വൈപ്പർ ഓഫാക്കിയില്ല അത്ര മഴ ആരുന്നു. വരുന്നവഴി ഗുരുവായൂരിലും കയറി. 3ന് ചേട്ടനെ ഓസ്ട്രേലിയലേക്ക് വണ്ടി കയറ്റി. ഇന്നലെ ചേച്ചിയുടെ(കസിൻ) വേളി നിശ്ചയമാരുന്നു. വേളി ആഗസ്റ്റ് 31ന്. എല്ലാം കഴിഞ്ഞ് ഇപ്പോഴാ സമയം കിട്ടിയത്.
ഇപ്പോ സ്റ്റഡി ലീവാണ്. പരീക്ഷ 2-3 പ്രാവശ്യം മാറ്റി. ഈ മാസം അവസാനം കാണുമെന്നാരുന്നു ഇന്നുവരെ പറഞ്ഞത്. ഇപ്പോ കേൾക്കുന്നു വീണ്ടും മാറ്റിയെന്ന്. ആ ആർക്കറിയാം. ഒരു പ്രാവശ്യമെങ്കിലും അവർ പരീക്ഷ പറയുന്ന ദിവസം നടത്തി എനിക്കെഴുതാൻ സാധിക്കണേ എന്ന പ്രാർത്ഥന ഈ ജന്മം നടക്കുമെന്നു തോന്നുന്നില്ല.