Friday, April 28, 2006

ഹോ എന്തൊരു ചൂട്

Proof of global warming

Saturday, April 22, 2006

ഇലക്ഷൻ 2006

അങ്ങനെ വീണ്ടും വോട്ട് ചെയ്തു, 2ആമത്തെ വോട്ട്. ആദ്യമായാണ് ഇലട്രോണിക് വോട്ടിഗ് മെഷീനിൽ. അവിടെ ചെന്ന് കാർഡെല്ലാം കൊടുത്ത് വോട്ടു ചെയ്യാ‍ൻ തുടങ്ങിയപ്പോഴേക്കും പ്രിസീഡിഗ് ഓഫീസർ ഓടിവന്നു. അങ്ങേർക്ക് സംശയം എനിക്ക് 18വയസ് കഴിഞ്ഞിട്ടുണ്ടോ എന്ന്. തിരിച്ചറിയാൻ പറ്റാത്ത കാർഡ് (തിരിച്ചറിയൽ കാർഡ്)പരിശോധിച്ച ശേഷം എന്നോട് ചോദിക്കുവാ “18 കഴിഞ്ഞോ?“. ഞാൻ പറഞ്ഞു “ഹും അതൊക്കെ 2 വർഷം മുമ്പ് കഴിഞ്ഞതാ”. ഉടനെ വേറൊരാൾ “കന്നിയാണോ?“. “ഓ അതും കഴിഞ്ഞതാ” ഞാൻ പറഞ്ഞു. വോട്ടിഗ് മെഷീന്റെടുക്കൽ ചെന്ന ഞാൻ ഞെട്ടിപ്പോയി, എത്ര സ്ഥാനാർഥികളാ. ആരേയും അറിയില്ല. ആകപ്പാടെ 2 പേരുടെ ഫോട്ടോ വരുന്നവഴി കണ്ടൂ, വേറെ ആരേം അറിയില്ല. എന്തായാലും ചെയ്തല്ലേ പറ്റുള്ളൂ. ഒരുത്തനങ്ങു കുത്തി. ഒരു കരച്ചിലും കേട്ടു. പാവം വേദനിച്ചുകാണും. കുത്ത് ശരിയായ സ്ഥാനത്തുതന്നെ കൊണ്ടു എന്നതിന് തെളിവാണ് ആ കരച്ചിൽ.

Thursday, April 13, 2006

വിഷു ആശംസകൾ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

വിഷു, പുതുവർഷത്തിന്റെ ആരംഭം. എല്ലാ ഡിസംബറിലും ചെയ്യുന്നതുപോലെ നടത്താൻ പ്രയാസമായ തീരുമാനങ്ങൾ ഒന്നും എടുക്കുന്നില്ല. എന്നത്തേയും പോലെ രാവിലെ കണി കാണണം.ചേട്ടനോ ചേച്ചിയോ അമ്മയോ അങ്ങനെ ആരെങ്കിലും വെളിപ്പിനെ വന്ന് വിളിച്ചുണർത്തും, കണ്ണുപൊത്തി തേവാരപ്പുരയുടെ(പൂജാമുറി) മുന്നിൽ കോണ്ടുനിർത്തി കണ്ണ് തുറക്കാൻ പറയും. അങ്ങനെ കണികാണൽ. പിന്നെ മുത്തശ്ശൻ അക്ഷതവും(അരിയും നെല്ലും) രാശിയും(പണ്ടത്തെ നാണയത്തിന്റെ സ്വർണ്ണ മോഡൽ)
പൂവും കൂടി തരും. അത് കണ്ണിൽ തൊട്ട് തൊഴുത് തിരികെ നൽകണം. പിന്നെ മുത്തശ്ശൻ കൈനീട്ടം തരും. പിന്നെ ആറ്റിൽ പോയി കുളിച്ച് അമ്പലത്തിൽ പോകണം. അതു കഴിഞ്ഞാൽ പിന്നെ അച്ചൻ, അമ്മ അമ്മാവന്മാർ അമ്മയിമാർ അങ്ങനെ എല്ലാരും കൈനീട്ടം തരും. ഞാനും കൊടുക്കും കൈനീട്ടം, കസിന്റെ കുട്ടികൾക്ക്, ഞാൻ അവരുടെ അമ്മാവനല്ലേ. പിന്നെ ചിലപ്പോ അടുത്തുള്ള അമ്പലങ്ങളിൽ പോകും. ഇവിടുത്തെ അമ്പലത്തിൽ വിഷുവിനാണ് ഉത്സവം. അതിനാൽ അമ്പലത്തിൽ പരുപാടികൾ കാണും. ഓട്ടൻ തുള്ളൽ, കഥകളി, കുളത്തിൽ വേല അങ്ങനെ പല പരുപാടികളും കാണും, പിന്നെ വിശേഷാൽ പൂജകളും. രാത്രി ചിലപ്പോ കലാപരിപാടികളൂം കാണും കഥകളിയല്ലതെ മറ്റെന്തെങ്കിലും. ഇത്തവണ കഥകളിയല്ലതെ മറ്റു കലാപരുപാടികൾ ഒന്നും ഇല്ല.
അപ്പോൾ എല്ലാവർക്കും ഒരിക്കൽകൂടി വിഷു ആശംസകൾ. സന്തോഷത്തിന്റേയും സമ്പൽ സമൃദ്ധിയുടേയും
പുതുവർഷം നേരുന്നു.

Sunday, April 09, 2006

രാമിയ നാ 2006

രാമിയ നാ 2006 വിജയമാരുന്നു.ഞങ്ങളുടെ ആദ്യത്തെ പരുപാടി ആയതിനാൽ എത്ര പേർ പങ്കെടുക്കും എന്നൊന്നും ഒരു ഊഹവുമില്ലാരുന്നു. വെറും 2ആഴ്ച് കൊണ്ട് ഇത്രയും നല്ല രീതിയിൽ അവതരിപ്പിക്കാം എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ ഒരു വെബ്ബ് സൈറ്റ് ഉണ്ടാക്കുകയാരുന്നു എന്റെ ആദ്യത്തെ ദൌത്യം അത് അധികം കുഴപ്പമില്ലാതെ ഞാൻ റെഡിയാക്കി. അല്പം കൂടെ സമയവും ഫോട്ടോകളൂം ടൂൾസും കിട്ടിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമാരുന്നു. അവിടെഎനിക്ക് കിട്ടിയത് ഫ്രണ്ട് പേജും എം എസ് പെയിന്റും മാത്രം. മറ്റു സോഫ്റ്റ്വേറുകളുടെ സിഡി ആരുടെ കൈയിലും അപ്പോൾ ഉണ്ടാരുന്നില്ല. എങ്കിലും എനിക്കത് കുഴപ്പമില്ലതെ ചെയ്യാൻ സാധിച്ചു.
വെബ്ബ് ഡിസൈനിങ്ങിന്റെ മേൽനോട്ടം എനിക്കായിരുന്നു. അതിനായി കുറെ ക്ലിപ് ആർട്ടും പടങ്ങളും ഒക്കെ സേർച്ച് ചെയ്ത് കണ്ടൂപിടിച്ചു. എല്ലാ സോഫ്റ്റ്വേറുകളും ഇട്ടു. 1.30 മണിക്കൂറരുന്നു അവർക്ക് നൽകിയത്. 12.15 മുതൽ 1.45 വരെ. പേപ്പർ പ്രസന്റേഷൻ, ക്വിസ്സ്, ബെസ്റ്റ് മാനേജർ, സർക്യൂട്ട് ഡീബഗ്ഗിങ്ങ് തുടങ്ങിയവ ആരുന്നു മറ്റു മത്സരങ്ങൾ. പേപ്പർ പ്രസന്റേഷനാരുന്നു ഏറ്റവും കൂടുതൽ ആൾക്കാർ പങ്കെടുത്തത്. 2പേരുടെ 17ടീം. അവിർക്ക് ആവശ്യമായ സിസ്റ്റങ്ങളും ടൂൾസും നൽകൌകയാരുന്നു എന്റെ അടുത്ത ഡ്യൂട്ടി. മിക്കവാറും എല്ലാരും സി.ഡി യിൽ പ്രസന്റേഷൻ കോണ്ടുവന്നു. 1ടീം മാത്രം ഫ്ലോപ്പിയിലാണ് കോണ്ടൂവന്നത്. ഒരാൾ ലാപ് ടോപ്പിലും. ക്വിസ്സിന്റെ സമയത്ത് അല്പനേരത്തേക്ക് മഴ ഭയങ്കര പ്രശ്നമാരുന്നു. അവസാന മത്സരം ബെസ്റ്റ് മാനേജർ. എല്ലാം കഴിഞ്ഞപ്പോൾ സമയം 7 മണി കഴിഞ്ഞു.
7ഉം 8ഉം ആട്സാരുന്നു. അത ഞങ്ങളുടെ കോളേജിലെ കുട്ടികൾക്കുമാത്രമാരുന്നു. പാട്ട്, ഡാൻസ്, മിമിക്രി, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോണോആക്ട്, ടാബ്ലോ, ഗാനമേള അങ്ങനെ എല്ലാ പരുപാടികളും ഉണ്ടായിരുന്നു.
അങ്ങനെ ഈ വർഷത്തെ ആട്സും, സ്പോട്സും ടെക് ഫെസ്റ്റും എല്ലാം ഭംഗിയായി നടന്നു. ഈ ആഴ്ച മുഴുവൻ അവധിയാണ്. ഇനി ക്ലാസ് 17നേയുള്ളൂ. 24നാലിന് 2ൻഡ് ഇന്റേണൽ തുടങ്ങും. അതുകഴിഞ്ഞാൽ സ്റ്റഡി ലീവ്, പിന്നെ പരീക്ഷ.

Wednesday, April 05, 2006

Ramiya-nah 2K6

Our Tech Fest
"Ramiya-nah 2K6"
April 6ne. Sandarshikkuu
http://www.mountzioncollege.org/ramiya

Saturday, April 01, 2006

ഭാവി ഇൻഡ്യ