Monday, August 29, 2005

മലയാളം ചാറ്റിങ്ങ്


അങ്ങനെ യുനികോഡുപയോഗിച്ച് നമുക്ക് മലയാളത്തിലും ചാറ്റ് ചെയ്യാം. ഗുഗിൾ സംസാരം(Goodle Talk) ഉപയോഗിച്ചാൺ നമുക്ക് ഇത് സാധ്യമാകുന്നത്.ഇന്ന് ഞാൻ നമ്മുട് കലേഷ് ചേട്ടനുമായി സംസാരിച്ച് ഉത്ക്ക്ഖാടനം നടത്തി.പെട്ടെന്ന് എഴുതാൻ പ്രയാസമാൺ, എങ്ഗിലും കുഴപ്പമില്ല. അങ്ങനെ പോസ്റ്റ് ചെയ്യാൻ ഒരു വിഷയവും ഇല്ലാതിരുന്ന എനിക്ക് ഒരു വിഷയവും കിട്ടി.ഞാൻ മലയാളത്തിൽ ബ്ലോഗ് തുടങ്ങാൻ കാരണം കലേഷ് ചേട്ടനാൻ. അപ്പൊ എല്ലാവരും ഇനി മലയാളം ചാറ്റിങ്ങ് തുടങ്ങുക.ഗുഗിൾ സംസാരം(Goodle Talk) വളരെ എളുപ്പത്തിൽ download ചെയ്യാൻ പറ്റുന്ന ഒന്നാൺ,വെറും 899കെ.ബി.installation വളരെ എളുപ്പമാൻ. ഗുഗിൾ സംസാര(Goodle Talk)ത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ഞെക്കുക. പിന്നെ ജി-മെയിൽ ഇല്ലെന്നോർത്ത് വിഷംമിക്കേണ്ഡ, എന്നോടു പറഞ്ഞാൽ മതി, ഞാൻ ക്ഷണിക്കാം.

Friday, August 19, 2005

എന്താ ചെയ്ക്

മൊഴിയിട്ട് ഒന്നെഴുതി നോക്കട്ടെ. ഹും കൊള്ളാം കേട്ടോ. ഇനി കുറച്ചുനാൾ ഇതുപയോഗിച്ചുനോക്കാം. ഞാൻ മുമ്പുപയോഗിച്ചിരുന്ന എഡിറ്ററേക്കളും എളുപ്പമാണല്ലോ. നന്ദി ട്ടോ.പക്ഷേ ഇതിലും ചില്ലന്മാരെ കാണുന്നില്ലല്ലോ, പകരം കട്ടയാണ് കാണുന്നത്.ഹ്മ്ം എന്നാലും കുഴപ്പമില്ല.postചെയ്യാൻ നല്ല topics ഒന്നും കിട്ടിയില്ല. monday ഒരു exam ഉണ്ട്.2 assignmentum submitചെയ്യാനുണ്ട്.അപ്പൊ ഞാൻ പോട്ടെ. പോയി post ചെയ്യാൻ പ്റ്റിയ ഒരു വിഷയം കണ്ടുപിദിക്കട്ടെ. bye 4 now.

Wednesday, August 17, 2005

നവവത്സരാശംസകൽ-->(.മലയാൾ വർഷം)

Sunday, August 14, 2005

സ്വാതന്ദ്ര്യദിനാംശംസകള്‍

എല്ലാവര്‍ക്കും എന്റെ സ്വാതന്ദ്ര്യദിനാംശംസകള്‍

ഒരു Indiaക്കാരന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു
വന്ദേമാതരം

Saturday, August 13, 2005

ബാറാം ത്മ്പുരാന്‍

ഒരു e-mailതര്‍ജ്ജിമ

വാള്....
വെള്ളമടിച്ചാല്‍ പുറത്തുവരുന്ന ഒരു മഹാ സാഗരം .കുറെ അലഞ്ഞിട്ടുണ്ട് അതും വച്ച് .
നിലാവില്‍ പുസായിരിക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാവുന്നു-വെള്ളമടി പഠിക്കണമെന്ന് .വെള്ളമടി പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് ഒരു പഴയ പാമ്പിंറ് പൊത്തില്‍ - ഉസ്താദ് ആനക്കൊണ്ഡ ഖാന്‍ .മൂപ്പരു നല്ല ഫിറ്റആ , എന്ധാ കാര്യം ? നല്ല എ ക്ലാസ് ബക്കാര്‍ഡി ഫുള്‍ . ദ്ക്ഷിണ വയ്ക്കാന്‍ പറഞ്ഞു . ഊരുതെണ്ഡിയുടെ ഓട്ടക്കീശയില്‍ ജൊഹറിതേ Quarter മാത്രം .മദ്യപാനത്തിന്റ് ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്ന മണിച്ചനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഒഴിച്ചുകൊടുത്തു ഒരു large- ഉസ്താദ് flat!!!.
പിന്നവിടുന്നങ്ങോട്ട് ഒരു യാത്ര അയിരുന്നു ..... ബാറുകളും ബ്രാंടുകളും തേടിയുള്ള യാത്ര . അവസാനം ആശാंറ് പെഗ്ഗില്‍ ഒരുപിടി iceഉം വാരിയിട്ട് പടിയിറങ്ങി...ഇന്നും നിര്‍ത്താതെയുള്ള യാത്ര .
ഷരാബിയോം കി സിന്ദിഗീ കഭീ നഹിം ഖതം ഹോ ജാതേ ഹെന്‍ ?!!!

Thursday, August 11, 2005

മൊബൈല്‍ ഫോണ്‍

വഴിയില്‍ കിടന്നുകിട്ടിയ മൊബൈല്‍ ഫോണ്‍ എടുത്ത് അയാള്‍ പോക്കട്ടിലിട്ടു.വൈകുന്നേരം അത് ഉടമസ്ഥനെ കണ്ഡുപിടിച്ച് തിരികെ കൊടുക്കാം എന്നുവിചാരിച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു സന്ദേശം(എസ് എം എസ് )കിട്ടി.വൈകുന്നേരം കാണണം എന്നായിരുന്നു സന്ദേശം, ലത എന്ന പേരില്‍ .അയാള്‍ക്കും രസമായി. എവിടെ വരും എന്ന് ചോദിച്ച് അയാള്‍ തിരിച്ച് സന്ദേശം അയച്ചു. തീയേട്ടറില്‍ കാണാം എന്നു മറുപടിയും ലഭിച്ചു. വളരെ ആകാംക്ഷയോടെ അയാള്‍ വൈകുന്നേരം തീയേട്ടറില്‍ ചെന്നു, അവളെ കണ്ടെ അയാള്‍ ഞെട്ടിപ്പോയി, അയാളുടെ ഭാര്യ ആയിരുന്നു അത്!

NB:
ഞാന്‍ ഇപ്പോള്‍ microsoftte ഒരു editor ഉപയോഗിച്ചാണ് മലയാളം എഴുതുന്നത് . ഇത് എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കുമോ എന്നുറപ്പില്ല.വായിക്കാന്‍ കഴിയുമ്ഗില്‍ ദയവായി പറയുക.എന്നിട്ടുവേണം ഇനി ഇതില്‍( ഇ എഡിട്ടര്‍ ഉപയോഗിച്ച് )എഴുതണോ വേണ്ഡയോ എന്നു തീരുമാനിക്കാന്‍.
Now iam trying microsoft ime for writing in malayalam. So if you have any problem for reading this please tell me.

Wednesday, August 10, 2005

രാപ്പകൽ

കുറെ നാളുകൾക്കുശേഷം ഞാൻ ഒരു സിനിമ കാണുവാൻ തീയേറ്ററിൽ പോയി. രാപ്പകൽ ആരുന്നു ആ സിനിമ. ഞാൻ ഏറ്റവും അവസാനം തീയേറ്ററിൽ പോയി കണ്ട സിനിമ സൊപ്നക്കൂട്‌ ആയിരുന്നു. സിനിമ കണാൻ താൽപര്യം ഇല്ലാഞ്ഞിട്ടല്ല,തീയേറ്ററിൽ പോയി കാണാറില്ല. സത്യം പറയട്ടെ എനിക്ക്‌ രാപ്പകൽ ഒട്ടും ഇഷ്ടമായില്ല. എന്റെ അഭിപ്ര്യാത്തിൽ ഒരു സിനിമ ചിരിപ്പിക്കണം,ചിന്ദ്ദിപ്പികണം. അല്ലാതെ കരയിപ്പിക്കു വല്ല വേണ്ടത്‌. കണ്ടുകഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി, ഇത്രയും സമയം വെറുതെ കളഞ്ഞല്ലോ എന്നോർത്ത്‌. ഒരു പുതുമയുമില്ല. സധാരൺ ഒരു മമ്മൂട്ടി കുടുംബ കഥ. ഇതത്തരത്തിലുള്ള സിനിമകൽ എനിക്ക്‌ വെറുപ്പാണ്‌. നമുക്ക്‌ ആവിശ്ശത്തിന്‌ വിഷമം നമ്മുടെ ജീവിതത്തിലുണ്ട്‌. പിന്നെണ്ടിനാ നമ്മൾ കാശുകൊടുത്ത്‌ വിഷമം വാങ്ങുന്നത്‌? atleast സിനിമ കാണുന്ന അത്രയും നേരമെഗിലും സന്ദോഷിക്കണം. അതുകാരണം എനിക്കിഷ്ടം തമാശ സിനിമകളും action or detective സിനിമകളും ആണ്‌. രാപ്പകൽ കണ്ടപ്പോൾ ഞാൻ എന്റെ 4-5 വർഷം മുൻപുവരെയുള്ള ജീവിതത്തെപ്പറ്റി ഓർത്തു.
ഞങ്ങൾ ഞങ്ങളുടെ തറവാട്ടിനടുത്തണ്‌ താമസിക്കുന്നത്‌. ഓണം,വിഷു,വേനൽക്കാല അവധി എന്നീ സമയങ്ങളിൽ അമ്മാവന്മാരും,പേരപ്പന്മാരും,cousinsഉം അങ്ങനെ എല്ലാവരും ഈവിടെ വരും.പിന്നൊരു ഉത്സവമാണ്‌. ഓണക്കാലത്ത്‌ എല്ലാരും ചേർന്ന് അതിരാവിലെ പൂ പറിച്ച്‌ അത്തപ്പൂവിടും. പിന്നെ അമ്പലത്തിൽ പൊകും.പിന്നെ ഊഞ്ഞാലടാൻ വഴക്കാണ്‌. തിരുവൊണത്തിനു തലേദിവസം തന്നെ എല്ലാടവും പൊയി പൂ പറിക്കും. തിരുവോണത്തിന്റന്നാണ്‌ ഏറ്റ്വും വലിയ പൂക്കളം. ഞ്ഗൽ Brahmins ആയതിനാൽ അന്ന് special പുജകൾ ഉണ്ട്‌. പിന്ന്എ ഉചക്ക്‌ സദ്യ. പാൽ പായസവും,കൂട്ടുപായസവും, അടപ്രധമനും ഒക്കെ കാണും. പിന്നെ വള്ളം കളി കാണാൻ പോകും. അന്നാണ്‌ നീരേറ്റുപുറം വള്ളംകളി. അതു കഴിഞ്ഞുവന്ന് എല്ലാവരും കുടി തലപ്പന്ധ്‌ കളിക്കും. അന്നൊക്കെ എന്ദു രസമാരുന്നു. വീടുനിറയെ ആൾക്കാർ. ഓർക്കുമ്പോൾ കൊതിവരുന്നു.
ബാക്കി പിന്നെ......